കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യില്ല
പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബാംഗമായ പുരോഹിതനില്‍ നിന്ന് മൊഴിയെടുക്കാന്‍ അന്വേഷണ സംഘം അമൃത്‌സറിലേക്ക് തിരിച്ചു. ബിഷപ്പിനെതിരെ രൂപതയിലെ വൈദികര്‍ അന്വേഷണ സംഘത്തിന് നിര്‍ണായക മൊഴി നല്‍കി.
Update: 2018-08-12 10:42 GMT
ബലാത്സംഗ കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യില്ല. വൈദികരുടെ മൊഴിയെടുത്തതിന് ശേഷമായിരിക്കും ബിഷപ്പിനെ ചോദ്യം ചെയ്യുക. പാസ്റ്ററല്‍ കൌണ്‍സിലിലെ അന്വേഷണ സംഘത്തിന്റെ തെളിവ് ശേഖരണവും മൊഴിയെടുക്കലും പൂര്‍ത്തിയായി. പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബാംഗമായ പുരോഹിതനില്‍ നിന്ന് മൊഴിയെടുക്കാന്‍ അന്വേഷണ സംഘം അമൃത്‌സറിലേക്ക് തിരിച്ചു.
ബിഷപ്പിനെതിരെ രൂപതയിലെ വൈദികര്‍ അന്വേഷണ സംഘത്തിന് നിര്‍ണായക മൊഴി നല്‍കിയിട്ടുണ്ട്.