മുനമ്പം ബോട്ടപകടം; കാണാതായ എട്ട്​ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

ഇന്നലെ അപകടം നടന്നയിടത്തു നിന്നു തന്നെ കിട്ടിയ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. കോസ്റ്റ്​ഗാര്‍ഡ് എത്തി രാത്രിയോടെ തന്നെ മൃതദേഹം കരക്കെത്തിച്ചു

Update: 2018-08-13 02:48 GMT
Advertising

എറണാകുളം മുനമ്പത്ത് ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ എട്ട് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇന്നലെ അപകടം നടന്നയിടത്തു നിന്നു തന്നെ കിട്ടിയ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. കോസ്റ്റ് ഗാര്‍ഡ് എത്തി രാത്രിയോടെ തന്നെ മൃതദേഹം കരക്കെത്തിച്ചു.

Full View

ശനിയാഴ്ച വൈകിട്ടോടെ അപകത്തില്‍പ്പെട്ട ബോട്ടിന്റെ സ്രാങ്ക് ഷിജുവിന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാത്രി ഒരു മൃതദേഹം കൂടി നടുക്കടലില്‍ നിന്ന് കണ്ടെത്തിയത്. എന്നാല്‍ മൃതദേഹം ആരുടേതാണെന്നത് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ മുനമ്പം ഹാര്‍ബറില്‍നിന്ന്
14 തൊഴിലാളികളുമായി മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടില്‍ തൃശൂര്‍ നാട്ടിക പുറംകടലില്‍ വെച്ച് 3.30 ഓടെയാണ്
കപ്പല്‍ ഇടിച്ചത്. അപകടത്തില്‍ കാണാതായ തമിഴ്നാട് രാമന്‍തുറ സ്വദേശികളായ ഏഴ് പേര്‍ക്കും ഒരു കൊല്‍ക്കത്ത സ്വദേശിക്കും വേണ്ടിയുള്ള തെരച്ചിലാണ് തുടര്‍ന്നിരുന്നത്. ഇതിനിടയിലാണ് ഒരു മൃതദേഹം കൂടി ഇന്നലെ കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം ആഞ്ചായി. ഏഴ് പേരെയാണ് ഇനിയും കണ്ടെത്താനുളളത്.

അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട തമിഴ്‌നാട് സ്വദേശി എഡ്വിന്‍ കൊല്‍ക്കത്ത സ്വദേശി നരേന്‍ സര്‍ക്കാര്‍ എന്നിവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നേവിയും കോസ്റ്റ്ഗാർഡുമടക്കം വിവിധ വിഭാഗങ്ങള്‍ ചേര്‍ന്നുള്ള തിരച്ചില്‍ ഏഴാം ദിവസവും തുടരുകയാണ്. നേവിയുടെ സോണാര്‍ സംവിധാനമുള്ള 'സത്‌ലെജ് എന്ന കപ്പലിനു പുറമേ ഐ.എന്‍.എസ് സുനൈന'യും കോസ്
റ്റ്ഗാര്‍ഡിന്റെ 'വിക്രം', 'ആര്യമാല്‍' എന്നീ കപ്പലുകളും ഫിഷറീസ് വകുപ്പിന്റെ പെട്രോള്‍ ബോട്ടും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.

Tags:    

Similar News