ഓട്ടോ-ടാക്സി നിരക്ക് വര്‍ധനവ് രണ്ട് മാസത്തിനുള്ളില്‍
ഓട്ടോ ടാക്സി തൊഴിലാളി യൂണിയന്‍ നേതാക്കളുമായി തൊഴില്‍-ഗതാഗത മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം.
ഓട്ടോ ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ധാരണ. ഇത് സംബന്ധിച്ച് രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കും.
ഓട്ടോ ടാക്സി തൊഴിലാളി യൂണിയന്‍ നേതാക്കളുമായി തൊഴില്‍-ഗതാഗത മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം. 4 വര്‍ഷമായി നിരക്ക് വര്‍ധന നടത്തിയിട്ടില്ലെന്നും ഇന്ധന വില വര്‍ധനവിന്റെയും മറ്റ് ചെലവുകളുടെയും വര്‍ധനക്ക് ആനുപാതികമായി നിരക്ക് വര്‍ധിപ്പിക്കണമെന്നുമുള്ള ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും വര്‍ധനവ്. നിലവിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ നിരക്ക് വര്‍ധനവ് അടിയന്തരമായി ഉണ്ടാകില്ല.
ഫിറ്റ്നസ് ടെസ്റ്റ് വൈകിയാല്‍ പിഴ ഈടാക്കില്ല. പുതിയ വാഹനം വാങ്ങുന്പോള്‍ 15 വര്‍ഷത്തെ നികുതി ഒന്നിച്ച് അടക്കണമെന്ന ചട്ടത്തില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യം പരിഗണിക്കാമെന്നും ചര്‍ച്ചയില്‍ ഗതാഗത മന്ത്രി ഉറപ്പുനല്‍കി.