ദുരിതം വിതച്ച് മഴ; കിടപ്പാടം നഷ്ടപ്പെട്ട് നിരവധിയാളുകള്‍
ഇതു വരെ സമ്പാദിച്ചതത്രയും ഈ മഴക്കാലത്ത് നഷ്ടമായതിന്‍റെ ദുഖത്തിലാണ് ഇവര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.
കനത്ത മഴ ദുരിതം വിതച്ചപ്പോള്‍ ഉണ്ടായിരുന്ന കിടപ്പാടം കൂടി നഷ്ടമായതിന്‍റെ വേദനയിലാണ് വയനാട്ടിലെ ഇരുനൂറിലധികം കുടുംബങ്ങള്‍. ഇതുവരെ സമ്പാദിച്ചതത്രയും ഈ മഴക്കാലത്ത് നഷ്ടമായതിന്‍റെ ദുഖത്തിലാണ് ഇവര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. മഴ മാറിയാലും തിരികെ ഇനി എങ്ങോട്ട് പോകുമെന്ന ചോദ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്.
ദിവസങ്ങള്‍ക്കു മുമ്പ് വരെ ഷെഹ് ലാ ഷെറിന്‍ പഠിച്ചിരുന്നത് പടിഞ്ഞാറത്തറിയിലെ ഈ വീടിന്‍റെ വരാന്തയിലിരുന്നായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷെഹ് ലയുടെ പുസ്തകം മാത്രമല്ല വീടു പോലും പ്രളയം തുടച്ചെടുത്തു. മുന്നറിയിപ്പൊന്നുമില്ലാതെ ബാണാസുര സാഗര്‍ തുറന്നതോടെ ഇരച്ചെത്തിയ വെള്ളത്തില്‍ ഇവര്‍ എല്ലാം നഷ്ടപ്പെട്ടവരായി മാറി. ഇതു തന്നെയാണ് വയനാട് ജില്ലയിലെ മിക്കയിടങ്ങളിലേയും അവസ്ഥ. 225 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും പല വീടുകളും വാസയോഗ്യമല്ലാതായി മാറി.