കോഴിക്കോട് കാറ്റും മഴയും തുടരുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍
ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ ശക്തമായ മഴയും കാറ്റും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ഇന്നലെയാണ് പലരും വീടുകളിലേക്ക് തിരിച്ചെത്തിയത്.
Update: 2018-08-14 13:08 GMT
കോഴിക്കോട് ജില്ലയില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. കൂടുതല്‍ ദുരിതാശ്വസ ക്യാമ്പുകള്‍ തുടങ്ങി.
ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ ശക്തമായ മഴയും കാറ്റും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ഇന്നലെയാണ് പലരും വീടുകളിലേക്ക് തിരിച്ചെത്തിയത്. മഴ തുടര്‍ന്നതോടെ വീണ്ടും ഈ വീടുകളില്‍ വെള്ളം കയറി. മാവൂര്‍, ഫറോക്ക്, അടിവാരം എന്നിവിടങ്ങളിലാണ് കൂടുതലായി വെള്ളം കയറിയത്.
വീടുകളില്‍നിന്നും വിലപ്പെട്ട രേഖകളും, ഉപകരണങ്ങളും മാറ്റുന്ന തിരക്കിലാണ് വീട്ട് ഉടമസ്ഥര്‍. കൃഷിയിടങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പുഴകള്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.