മുന്നറിയിപ്പില്ലാതെ ബാണാസുര ഡാം തുറന്നു; കെ.എസ്.ഇ.ബിക്കെതിരെ നാട്ടുകാര്‍
മുന്നറിയിപ്പ് നല്‍കാതെ ഡാം തുറന്നതാണ് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതെന്ന ആരോപണമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്
മുന്നറിയിപ്പില്ലാതെ ബാണാസുര സാഗര്‍ ഡാം തുറന്നു വിട്ടതിനെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് കെ.എസ്.ഇ.ബി നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു. മുന്നറിയിപ്പ് നല്‍കാതെ ഡാം തുറന്നതാണ് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതെന്ന ആരോപണമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.
മുന്നൊരുക്കമില്ലാതെ ബാണാസുര സാഗര്‍ ഡാം തുറന്നു വിട്ടതുകൊണ്ടാണ് കനത്ത നാശനഷ്ടങ്ങളുണ്ടായതെന്ന ആരോപണം വലിയ വിവാദത്തിനാണ് വഴി വെച്ചത്. അധികൃതരുടെ അനാസ്ഥ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് വൈദ്യുതി ബോര്‍ഡ് നഷ്ടപരിഹാരം അനുവദിക്കണമെന്ന ആവശ്യമാണ് നാട്ടുകാര്‍ മുന്നോട്ട് വയ്ക്കുന്നത്.
ഈ ആവശ്യം മുന്‍നിര്‍ത്തി സര്‍വ്വ കക്ഷി യോഗം വിളിച്ചു ചേര്‍ക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. ഇതിനോടൊപ്പം നിയമനടപടി സ്വീകരിക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. പല തവണയായി ഡാമിന്റെ ഷട്ടര്‍ 290 സെന്‍റീ മീറ്റര്‍ വരെ ഉയര്‍ത്തിയിരുന്നു. ഇതോടെ വലിയ തോതില്‍ വെളളം ജനവാസ കേന്ദ്രങ്ങളിലേക്ക് കുതിച്ചെത്തിയാണ് നാശനഷ്ടമുണ്ടായത്. പടിഞ്ഞാറത്തറ,വെള്ളമുണ്ട,തരിയോട്,കോട്ടത്തറ,പനമരംപഞ്ചായത്തുകളിലാണ് കൂടുതലും ദുരിതം വിതച്ചത്.