ട്രയിന്‍ ഗതാഗതം താറുമാറായി

പാളത്തിലേക്കു വെള്ളം കയറിയതിനാല്‍ തിരുവനന്തപുരം-തൃശൂര്‍ റൂട്ടില്‍ ട്രെയിനുകളെല്ലാം വൈകിയോടുകയാണ്.

Update: 2018-08-15 13:05 GMT
Advertising

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. പല റൂട്ടുകളിലും ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു.

പാളത്തിലേക്കു വെള്ളം കയറിയതിനാല്‍ തിരുവനന്തപുരം-തൃശൂര്‍ റൂട്ടില്‍ ട്രെയിനുകളെല്ലാം വൈകിയോടുകയാണ്. ചാലക്കുടി-അങ്കമാലി റെയില്‍ പാളത്തില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി.

നാഗര്‍കോവില്‍-തിരുവനന്തപുരം സെക്ഷനില്‍ കുഴിത്തുറൈയ്ക്കും ഇരണിയലിനും ഇടയില്‍ പാളത്തിലേക്കു മണ്ണിടിഞ്ഞു വീണതോടെ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. കൊല്ലം-പുനലൂര്‍ പാതയില്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചു. കൊല്ലം-പുനലൂര്‍ പാസഞ്ചര്‍ (56336), കൊല്ലം-ചെങ്കോട്ട പാസഞ്ചര്‍(56336), ചെങ്കോട്ട-കൊല്ലം പാസഞ്ചര്‍(56335), കൊല്ലം-ഇടമണ്‍ പാസഞ്ചര്‍(56335) എന്നിവ റദ്ദാക്കി. 56701 നമ്പര്‍ പുനലൂര്‍-മധുര പാസഞ്ചര്‍ കൊല്ലം ജംക്ഷനില്‍ നിന്നായിരിക്കും ട്രെയിന്‍ പുറപ്പെടുക.

വൈകിയ ട്രെയിനുകള്‍

കന്യാകുമാരി-മുംബൈ സിഎംടി എക്‌സ്പ്രസ് (16382),

ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്‌സ്പ്രസ് (15906),

ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്(16128),

ഗാന്ധിധാം-തിരുനല്‍വേലി ഹംസഫര്‍ എക്‌സ്പ്രസ് (19424)

റദ്ദാക്കിയ ട്രെയിനുകള്‍

നാഗര്‍കോവില്‍-കൊച്ചുവേളി(56318), കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചര്‍(56317)

Tags:    

Similar News