പെരിയാറിലും ചാലക്കുടിയിലും വീണ്ടും ജലനിരപ്പ് ഉയരും; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

ആലുവ ഭാഗത്ത് ഇപ്പോള്‍ വെള്ളം എത്തി നില്‍ക്കുന്നതിന്‍റെ അര കിലോ മീറ്റര്‍ അപ്പുറത്തുള്ളവരം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കുട്ടനാട്ടിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.

Update: 2018-08-16 10:19 GMT
Advertising

പെരിയാറിലും ചാലക്കുടിയിലും ജലനിരപ്പ് വീണ്ടും ഉയരുമെന്നും ഈ പ്രദേശത്തുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.സംസ്ഥാനത്തെ സ്ഥിതി ആതീവ ഗുരുതരമായി തുടരുകയാണെന്നും, ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ കേന്ദ്രസംഘം രക്ഷാപ്രവര്‍ത്തനത്തിനായി എത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ഇന്നത്തെ സാഹചര്യം പ്രധാനമന്ത്രിയേയും, ആഭ്യന്തരമന്ത്രിയേയും, പ്രതിരോധമന്ത്രിയേയും മുഖ്യമന്ത്രി രാവിലെ ധരിപ്പിച്ചിരിന്നു. കൂടുതല്‍ കേന്ദ്രസംഘത്തേയും, ഹെലികോപ്ടറുകളും സംസ്ഥാനം ആവശ്യപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എന്‍ഡിആര്‍എഫിന്‍റേ 40 പേരടങ്ങുന്ന ടീമിനെ കേന്ദ്ര അയച്ചത്. എയര്‍ഫോഴ്സിന്‍റെ 10 ഉം നേവിയുടെ നാലും ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തും. സംസ്ഥാനത്തെ പരിതസ്ഥിതി അതീവ ഗുരുതരമായി തുടരകുയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലുവ ഭാഗത്ത് ഇപ്പോള്‍ വെള്ളം എത്തി നില്‍ക്കുന്നതിന്‍റെ അര കിലോ മീറ്റര്‍ അപ്പുറത്തുള്ളവരം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കുട്ടനാട്ടിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ മേഖലകളിലും ജലനിരപ്പുയര്‍ന്നേക്കാം. പത്തനംതിട്ടയിൽ റാന്നി, ആറൻമുള, കോലഞ്ചേരി തുടങ്ങിയ മേഖലകളിൽ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവധിയെടുക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാര്‍ത്ത വിനിമയത്തിന് തടസ്സമില്ലാതിരിക്കാന്‍ മൊബൈല്‍ കമ്പനികളുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    

Similar News