കേരളത്തിൽ മൊത്തം വൈദ്യുതി ഓഫ് ചെയ്യും എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് എം.എം മണി
ഇപ്പോഴത്തെ പേമാരിയിൽ സംസ്ഥാനത്താകെ 4000 ത്തോളം വിതരണ ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്ത് വച്ചിരിക്കയാണ്
കേരളത്തിൽ മൊത്തം വൈദ്യുതി ഓഫ് ചെയ്യും എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് മന്ത്രി എം.എം മണി. ഇപ്പോഴത്തെ പേമാരിയിൽ സംസ്ഥാനത്താകെ 4000 ത്തോളം വിതരണ ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്ത് വച്ചിരിക്കയാണ്. ഏറ്റവും കൂടുതൽ പത്തനംതിട്ട ജില്ലയിൽ 1400 ഓളം.. അപകടമൊഴിവാക്കാനാണിതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇപ്പോഴത്തെ പേമാരിയിൽ സംസ്ഥാനത്താകെ 4000 ത്തോളം വിതരണ ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്ത് വെച്ചിരിക്കയാണ്. ഏറ്റവും കൂടുതൽ പത്തനംതിട്ട ജില്ലയിൽ 1400 ഓളം.. അപകടമൊഴിവാക്കാനാണിത്. ഇതിൽ നൂറോളം എണ്ണം വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലുമാണ്.
എറണാകുളത്ത് കലൂർ 110 കെ.വി, കുറുമാശ്ശേരി , കൂവപ്പടി 33 കെ.വി , തൃശുരിൽ പരിയാരം. അന്നമ്മ നട, പാലക്കാട് ശ്രീകൃഷ്ണ പുരം, വയനാട്ടിൽ കല്പറ്റ 110 എന്നിങ്ങനെ 7 സബ് സ്റ്റേഷനും ആഢ്യൻപാറ - മലപ്പുറം, മാടുപ്പെട്ടി - ഇടുക്കി, റാന്നി പെരുനാട് - പത്തനംതിട്ട എന്നീ ജല വൈദ്യതി നിലയങ്ങളും വെള്ളം കയറി ഉല്പാദനം നിർത്തിയ അവസ്ഥയിലാണ്, എല്ലാം പൂർവ്വസ്ഥിതിയിലാക്കാൻ പരിശ്രമത്തിലാണ് ജീവനക്കാർ. അല്ലാതെ മൊത്തം കേരളത്തിൽ വൈദ്യുതി ഓഫ് ചെയ്യും എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്.
ഇപ്പോഴത്തെ പേമാരിയിൽ സംസ്ഥാനത്താകെ 4000 ത്തോളം വിതരണ ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്ത് വെച്ചിരിക്കയാണ്. ഏറ്റവും കൂടുതൽ...
Posted by MM Mani on Wednesday, August 15, 2018