മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കും
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 139 അടിയാക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിശോധിക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഉന്നതാധികാരസമിതിയുടെ തീരുമാനം.
Update: 2018-08-17 07:42 GMT
കേരളത്തിന്റെ ആവശ്യം പരിഗണിച്ച് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി കുറക്കുമെന്ന് ഉന്നതാധികാരസമിതി. ഘട്ടം ഘട്ടമായി വെള്ളം കുറക്കുമെന്നാണ് സുപ്രീംകോടതിയെ അറിയിച്ചത്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 139 അടിയാക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിശോധിക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഉന്നതാധികാരസമിതിയുടെ തീരുമാനം.
ദുരന്തനിവാരണ സമിതികള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കണമെന്നായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തുമെന്ന് കാണിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസാമി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ ഇടപെടലുണ്ടായത്.