ട്രെയിന്‍ സര്‍വ്വീസുകളില്‍ പുനക്രമീകരണം; കെ.എസ്.ആര്‍.ടി.സി കൂടുതല്‍ റൂട്ടുകളിലോടുന്നു

തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്കും ചെന്നൈയിലേക്കും കൂടുതല്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും. കെ.എസ്.ആര്‍.ടി.സി ഇന്ന് കൂടുതല്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു

Update: 2018-08-18 04:48 GMT
Advertising

മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ട്രെയിന്‍ സര്‍വ്വീസുകളില്‍ പുനക്രമീകരണം. തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്കും ചെന്നൈയിലേക്കും കൂടുതല്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും. എറണാകുളത്ത് നിന്ന് പാസഞ്ചര്‍ ട്രെയിന്‍ വഴി യാത്രക്കാരെ തിരുവനന്തപുരത്ത് എത്തിക്കാനാണ് തീരുമാനം.

കോട്ടയം പാതയില്‍ ട്രെയിന്‍ ഗതാഗതം ഇന്നും നടക്കില്ല. എറണാകുളം - കോഴിക്കോട് റൂട്ടിലും ട്രെയിനുകള്‍ സര്‍വ്വീസ് നടത്തില്ല. അതേസമയം എറണാകുളത്ത് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.

അതേസമയം കെ.എസ്.ആര്‍.ടി.സി ഇന്ന് കൂടുതല്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. കോഴിക്കോട്-തൃശൂര്‍, കോഴിക്കോട്-കണ്ണൂര്‍ റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തുന്നുണ്ട്. അതേസമയം എംസി റോഡില്‍ തിരുവനന്തപുരത്ത് നിന്ന് അടൂര്‍ വരെയാണ് സര്‍വ്വീസ് നടത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് ബസ് ഓടുന്നുണ്ട്. എന്നാല്‍ തിരുവനന്തപുരത്ത് നിന്ന് തൃശൂര്‍ക്കോ കോഴിക്കോടോ ഓടുന്നില്ല.

Full View
Tags:    

Similar News