പ്രളയം വ്യാപാര മേഖലയെ താറുമാറാക്കി; വ്യാപാരികള്‍ക്ക് സംഭവിച്ചത് ലക്ഷങ്ങളുടെ നഷ്ടം

ഓണ വിപണി ലക്ഷ്യമിട്ട് തയ്യാറാക്കിയ കരുതല്‍ ശേഖരമത്രയും വെള്ളം കയറി നശിച്ചു

Update: 2018-08-22 05:44 GMT
Advertising

പത്തനംതിട്ടയില്‍ പ്രളയം ബാധിച്ച പ്രധാന സ്ഥലങ്ങളിലൊന്നായ പന്തളത്ത് വ്യാപാരികള്‍ക്ക് ഉണ്ടായത് ലക്ഷങ്ങളുടെ നഷ്ടമാണ്. ഓണ വിപണി ലക്ഷ്യമിട്ട് തയ്യാറാക്കിയ കരുതല്‍ ശേഖരമത്രയും വെള്ളം കയറി നശിച്ചു. കടമുറികള്‍ വൃത്തിയാക്കല്‍ പുരോഗമിക്കുന്നതിനാല്‍ വ്യാപാരം മുടങ്ങിയ സാഹചര്യവുമാണ് ഇപ്പോഴുള്ളത്.

Full View

ചീഞ്ഞളിഞ്ഞ് റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്നത് ആയിരക്കണക്കിന് രൂപയുടെ പഴവും പച്ചക്കറിയുമാണ്. പ്രളയക്കെടുതി വ്യാപാര രംഗത്തെ തകര്‍ത്തെറിഞ്ഞെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയതും പഴം പച്ചക്കറി വിപണനക്കാരാണ്. ഓണം വില്‍പ്പനക്കായി കൊണ്ടുവന്ന പുത്തന്‍ സ്റ്റോക്ക് വസ്ത്രങ്ങള്‍ പെട്ടി പൊട്ടിക്കുന്നതിന് മുന്‍പേ നഷ്ടമായവരും നിരവധി പലവ്യഞ്ജന കടകളില്‍ ചാക്ക് കണക്കിന് അരിയും മറ്റു സാധനങ്ങളുമാണ് വെള്ളം കയറി കുതിര്‍ന്ന് നശിച്ചത്. നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകളില്‍ വെള്ളം കയറിയും ഈര്‍പ്പം തട്ടിയും നിരവധി പാക്കറ്റ് സിമന്റ് കട്ടപിടിച്ചു. നഷ്ടക്കണക്കുകളില്‍ ചിലത് മാത്രമാണിത്. വ്യാപാര രംഗത്ത് പ്രളയം സൃഷ്ടിച്ച മാന്ദ്യം മറികടക്കുന്നതിന് ദൈര്‍ഘ്യം ഏറും.

Tags:    

Similar News