പ്രളയബാധിത മേഖലകളിലെ എല്ലാ ബാങ്ക് വായ്പകള്‍ക്കും മോറട്ടോറിയം

പ്രളയബാധിതരുടെ വിദ്യാഭ്യാസ വായ്പ ഒഴികെയുളള എല്ലാ വായ്പകള്‍ക്കും ഒരുവര്‍ഷത്തെ മോറട്ടോറിയം സംസ്ഥാന ബാങ്കേഴ്‌സ് സമിതി പ്രഖ്യാപിച്ചു. തിരിച്ചടവ് തുടങ്ങിക്കഴിഞ്ഞ വിദ്യാഭ്യാസ വായ്പകള്‍ക്ക്..

Update: 2018-08-23 02:13 GMT
Advertising

പ്രളയബാധിത മേഖലകളിലെ എല്ലാ ബാങ്ക് വായ്പകള്‍ക്കും മോറട്ടോറിയം പ്രഖ്യാപിച്ചു. സംസ്ഥാന ബാങ്കേഴ്‌സ് സമിതിയുടേതാണ് തീരുമാനം. ജൂലൈ 31മുതലാണ് മോറട്ടോറിയം ബാധകമാവുക. വിദ്യാഭ്യാസ ലോണുകള്‍ക്ക് ആറ് മാസത്തേക്കാണ് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുളളത്.

Full View

പ്രളയ ദുരന്തത്തിന്റ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന നടപടികളുമായി സംസ്ഥാനത്തെ ബാങ്കുകള്‍ രംഗത്തുവന്നത്. പ്രളയബാധിതരുടെ വിദ്യാഭ്യാസ വായ്പ ഒഴികെയുളള എല്ലാ വായ്പകള്‍ക്കും ഒരുവര്‍ഷത്തെ മോറട്ടോറിയം സംസ്ഥാന ബാങ്കേഴ്‌സ് സമിതി പ്രഖ്യാപിച്ചു. തിരിച്ചടവ് തുടങ്ങിക്കഴിഞ്ഞ വിദ്യാഭ്യാസ വായ്പകള്‍ക്ക് ആറ് മാസത്തെ മോറട്ടോറിയമേ ലഭിക്കുകയുളളു. ജൂലൈ 31മുതലാണ് തീരുമാനം ബാധകമാവുക.

മോറട്ടോറിയം കാലാവധിയില്‍ പിഴപ്പലിശയോ കൂട്ടുപലിശയോ ഉണ്ടാവില്ല. വായ്പ അടച്ചു തീര്‍ക്കാനുളള കാലാവധി അഞ്ച് വര്‍ഷമായും ഉയര്‍ത്തിയിട്ടുണ്ട്. പ്രളയബാധിത മേഖലകളിലെ എല്ലാ ജപ്തി നടപടികളും മൂന്ന് മാസത്തേക്ക് നിര്‍ത്തിവെക്കാനും ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News