ഹജ്ജ് കമ്മിറ്റിയിലെ ആദ്യ വനിത അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തില്‍ സുലൈഖ
പടന്നക്കാട് സ്വദേശിനിയായ സുലൈഖ. കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍പേഴ്സണായ സുലൈഖയെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധിയായാണ് ഹജ്ജ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തത്
സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലെ ആദ്യ വനിത അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശിനിയായ സുലൈഖ. കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍പേഴ്സണായ സുലൈഖയെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധിയായാണ് ഹജ്ജ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തത്.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത അംഗത്തെ ഹജ്ജ് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുന്നത്. ആദ്യ വനിതാ അംഗമായി തെരഞ്ഞെടുക്കപ്പെട്ട കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍പേഴ്സണായ സുലൈഖ തന്റെ സന്തോഷം മറച്ചുവെക്കുന്നില്ല. എല്ലാവരുടെയും സഹകരണത്തോടെ സ്ത്രീശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുമെന്ന് സുലൈഖ പറയുന്നു.
2010ല്‍ ഐഎന്‍എല്ല് പ്രതിനിധിയായി കാഞ്ഞങ്ങാട് നഗരസഭാ കൌണ്‍സിലറായായാണ് സുലൈഖ പൊതുരംഗത്ത് സജീവമാവുന്നത്. അധ്യാപികയായ സുലൈഖ പാലിയേറ്റീവ് കെയര്‍ വളന്റിയര്‍ കൂടിയാണ്. ഖത്തറിലെ പ്രവാസി വ്യവസായ എസ്.കെ അമീറാണ് ഭര്‍ത്താവ്.