തകര്‍ന്ന വീട് നന്നാക്കാന്‍ സഹായിക്കണം; ഓണപ്പൊട്ടന്‍ ടൌണിലിറങ്ങി

ദുരിതത്തിന്റെയും സങ്കടത്തിന്റേയും ഓണമാണ് ഇത്തവണത്തേത്. പ്രളയമാണ് കാരണമെങ്കിലും ഓരോരുത്തരുടേയും പ്രശ്നങ്ങള്‍ ഓരോന്നാണ്.

Update: 2018-08-25 10:42 GMT
Advertising

ദുരിതത്തിന്റെയും സങ്കടത്തിന്റേയും ഓണമാണ് ഇത്തവണത്തേത്. പ്രളയമാണ് കാരണമെങ്കിലും ഓരോരുത്തരുടേയും പ്രശ്നങ്ങള്‍ ഓരോന്നാണ്.

കാറ്റത്ത് പറന്ന് പോയ വീട് നന്നാക്കാനും പണമില്ല. കല്ലായി പാലം ഇറങ്ങിവന്നപ്പോഴാണ് ഞങ്ങള്‍ കണ്ടത്. ഒരു നിവൃത്തിയും ഇല്ലാത്തതുകൊണ്ട് വേഷം കെട്ടിയിറങ്ങിയതാണന്ന് പറഞ്ഞു. ചിലര്‍ ഓണപ്പൊട്ടനെന്ന് വിളിക്കും. മറ്റ് ചിലര്‍ ഓണേശ്വരനെന്ന് പറയും. മാവേലിയെന്ന് വിളിക്കുന്നവരുമുണ്ട്. പ്രകാശനെന്നാണ് പേര്. വീട് കോയവളപ്പില്‍. കല്ലുപണിയാണ്. പ്രളയത്തില്‍ വീട് ഭൂരിഭാഗവും തകര്‍ന്നു. ബാങ്കില്‍ ലോണടക്കണം. വീട്ടില്‍ അടുപ്പെരിയണം. മക്കളെ പള്ളിക്കൂടത്തില്‍ വിടണം. പണിയില്ലാത്തുകൊണ്ട് ഒന്നും നടക്കുന്നില്ല.

റോഡ് സൈഡിലൂടെ നടക്കുമ്പോള്‍ പലരും വാഹനം നിര്‍ത്തി സഹായിക്കുന്നത് കണ്ടു. വീടുകളില്‍ കയറിയും പ്രകാശന്‍ സഹായം തേടുന്നുണ്ട്. അച്ഛന്‍റെ കൂടെ മകനുമുണ്ട്.

Full View
Tags:    

Similar News