പ്രളയകാലത്തും പതിവ് തെറ്റിക്കാതെ ഓണപൊട്ടന്‍മാര്‍ എത്തി
നൂറ്റാണ്ടുകളായി തുടരുന്നതാണ് ഓണപൊട്ടന്‍മാര്‍ കൂട്ടത്തോടെ കുറ്റ്യാടി പന്തീരടി ഇല്ലത്തും കപ്പേക്കാട് തറവാട്ടിലുമെത്തി ദക്ഷിണ സ്വീകരിക്കുകയെന്നത്. അതിനാല്‍ ഇത്തവണയും അവര്‍ എത്തി.
പ്രളയം തീര്‍ത്ത ദുരിതങ്ങളുടെ പശ്ചാത്തലത്തില്‍ ഓണാഘോഷങ്ങള്‍ക്ക് പൊലിമ കുറഞെങ്കിലും ആചാരം തെറ്റിക്കാതെ ഓണപൊട്ടന്‍മാര്‍ കൂട്ടത്തോടെ കുറ്റ്യാടി പന്തീരടി ഇല്ലത്ത് എത്തി. മലയസമുദായക്കാരാണ് നൂറ്റാണ്ടുകളായി ഓണപൊട്ടന്‍മാരായി എത്തുന്നത്.
ഈ ദുരിത കാലത്ത് ആഹ്ലാദാരവങ്ങളില്ല എങ്ങും. പക്ഷേ ആചാരങ്ങള്‍ക്ക് മാറ്റം വരുത്താനാവില്ല. നൂറ്റാണ്ടുകളായി തുടരുന്നതാണ് ഓണപൊട്ടന്‍മാര്‍ കൂട്ടത്തോടെ കുറ്റ്യാടി പന്തീരടി ഇല്ലത്തും കപ്പേക്കാട് തറവാട്ടിലുമെത്തി ദക്ഷിണ സ്വീകരിക്കുകയെന്നത്. അതിനാല്‍ ഇത്തവണയും അവര്‍ എത്തി. ആടയാഭരണങ്ങള്‍ അണിഞ്ഞ് കൂട്ടത്തോടെ തന്നെ.
പണ്ടുകാലത്ത് ദൂരെ നിന്ന് ഓണപൊട്ടന്‍മാര്‍ എത്തുന്നത് ശ്രദ്ധയില്‍ പെട്ട നെട്ടൂര്‍ കാരണവര്‍ വെള്ളൊലിപ്പില്‍ എന്ന സ്ഥലം അരയ സമുദായക്കാര്‍ക്ക് പതിച്ചു നല്‍കിയെന്നാണ് വിശ്വാസം. അവിടെ നിന്ന് ഓണപൊട്ടന്‍മാര്‍ കൂട്ടത്തോടെ തറവാട്ടിലേക്ക് എത്തി മറ്റിടങ്ങിലേക്ക് പോകുന്നതാണ് രീതി. ദക്ഷിണ സ്വീകരിച്ച് ഇത്തവണയും പതിവ് പോലെ മഹാബലിയുടെ പ്രതിരൂപമായി വിശേഷിക്കപ്പെടുന്ന ഓണപൊട്ടന്‍മാര്‍ വിവിധ ഇടങ്ങളിലേക്ക് യാത്രയായി.