യുഎഇയുടെ സഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് കുറച്ചിലെന്ന് തോമസ് ഐസക്

യുഎഇ തരുന്നത് പിച്ചക്കാശല്ല. ചോദിച്ച സഹായം തരാത്തവര്‍, മറ്റുള്ളവര്‍ തരുന്നത് തടയരുതെന്നും തോമസ് ഐസക് മീഡിയവണിനോട് പറഞ്ഞു.

Update: 2018-08-25 04:48 GMT
Advertising

ദുബൈ കേരളത്തിന് തന്ന ദുരിതാശ്വാസ തുക വാങ്ങാൻ കേന്ദ്രത്തിന് പുച്ഛമാണെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. കേരളത്തിന് ലഭിച്ചത് പിച്ചക്കാശല്ല. ചോദിച്ചത് തരാതെ തരുന്നവരെ തടയരുതെന്നും ധനമന്ത്രി പറഞ്ഞു. പ്രളയത്തിൽ നഷ്ടം നേരിട്ട കെഎസ്ആർടിസിയെയും കെഎസ്ഇബിയെയും സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്നും ധനമന്ത്രി മീഡിയവണിനോട് പറഞ്ഞു.

കേരളത്തിന് ലഭിച്ച ദുരിതാശ്വാസ സഹായം നിഷേധിച്ച കേന്ദ്രസർക്കാർ നിലപാടിനെ രൂക്ഷമായാണ് ധനമന്ത്രി വിമർശിച്ചത്. ദുബൈയുമായി കേരളത്തിനുള്ള ദീർഘകാല സൌഹൃദമാണ് അവരുടെ സഹായം. അതിനെ അനാവശ്യമായി വിവാദമാക്കുകയാണ്. കേരളം ഇനി വിവാദത്തിനില്ല. ദുബൈയിലുള്ള മലയാളികൾ ഇതിൽ കൂടുതൽ സഹായം കേരളത്തിലെത്തിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

പ്രളയം സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയെങ്കിലും അത് മറികടക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ സഹായമാണ് ലഭിക്കുന്നത്. ഇതുപയോഗിച്ച് കെഎസ്ആർടിസിയെയും കെഎസ്ഇബിയെയും സഹായിക്കാനാണ് ശ്രമമെന്നും ധനമന്ത്രി വെളിപ്പെടുത്തി.

Full View
Tags:    

Similar News