പ്രളയ ദുരിതാശ്വാസത്തിന് ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന് യുഡിഎഫ്
ജനങ്ങളോട് ഒരു മാസത്തെ ശമ്പളം ആവശ്യപ്പെടുന്ന സര്‍ക്കാര്‍ ഇരുപതാം മന്ത്രിയെ പിന്‍വലിക്കണം. പുതിയ ചീഫ് വിപ്പ് പദവി കൊണ്ടുവരരുത്.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന് യുഡിഎഫ്. പ്രളയ ദുരിതാശ്വാസ സഹായം പ്രത്യേക അക്കൗണ്ടിലാക്കണം. ദുരിതാശ്വാസ ക്യാമ്പുകള്‍ പിടിച്ചെടുക്കാന്‍ സിപിഎം ശ്രമിക്കുന്നതായും പ്രതിപക്ഷം ആരോപിച്ചു. ഡാമുകള്‍ തുറന്നുവിട്ടത് സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യവും പ്രതിപക്ഷം ആവര്‍ത്തിച്ചു.
ഓഖി ദുരിതാശ്വാസ വിതരണം ഉദാഹരിച്ചാണ് പ്രത്യേക ഫണ്ടും ട്രൈബ്യൂണലും വേണമെന്ന പ്രതിപക്ഷ ആവശ്യപ്പെടുന്നത്. കേന്ദ്ര ഫണ്ടുള്‍പ്പെടെ 234 കോടി രൂപയാണ് ഓഖിക്ക് ലഭിച്ചത് ചിലവഴിച്ചത് 25 കോടി രൂപയും. നഷ്ടപരിഹാരം കണക്കാക്കാന്‍ സന്നദ്ധ സംഘടനകളെ നിയോഗിക്കുന്നത് രാഷ്ട്രീയ സ്വാധീനത്തിന് കാരണമാകും. ഇപ്പോള്‍ തന്നെ ദുരിതാശ്വാസ ക്യാമ്പുകളുടെ നിയന്ത്രണം സിപിഎം ഏറ്റെടുക്കുകയാണ്.
ഡാം മാനേജ്‌മെന്റ് പാളിയതാണ് ദുരന്ത കാരണമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. ജനങ്ങളോട് ഒരു മാസത്തെ ശമ്പളം ആവശ്യപ്പെടുന്ന സര്‍ക്കാര്‍ ഇരുപതാം മന്ത്രിയെ പിന്‍വലിക്കണം. പുതിയ ചീഫ് വിപ്പ് പദവി കൊണ്ടുവരരുത്. ധനസഹായവും സൗജന്യ റേഷനും ലഭിക്കുന്നില്ലെന്നും യുഡിഎഫ് നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.