യു.ഡി.എഫ് യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു
സംസ്ഥാനത്തെ പ്രളയക്കെടുതിയാകും യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയം
Update: 2018-08-27 09:39 GMT
യു.ഡി.എഫ് യോഗം തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയില്‍ ആരംഭിച്ചു. സംസ്ഥാനത്തെ പ്രളയക്കെടുതിയാകും യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയം. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട്ടതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയാണ്. ഈ വിഷയവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. ഇക്കാര്യത്തിലെ നിയമനടപടികളാകും യോഗം ചര്‍ച്ച ചെയ്യുക. വീട് നഷ്ടപ്പെട്ടവര്‍ക്ക് ആയിരം വിടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന കെപിസിസിയുടെ പദ്ധതിയുടെ നടത്തിപ്പും യോഗത്തില്‍ ചര്‍ച്ചാവിഷയമാകും