നെച്ചിക്കുറ്റിക്കടവില്‍ കണ്ടെത്തിയ മൃതദേഹം ഷഹീന്റേതെന്ന് സംശയം: ഇന്‍ക്വസ്റ്റ് ഇന്ന് നടക്കും

ഈ മാസം 13ന് ആനക്കയം പാലത്തിനു മുകളില്‍ നിന്ന് ഷഹീനെ പുഴയിലെറിഞ്ഞു എന്നാണ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഹമ്മദ് നല്‍കിയ മൊഴി.

Update: 2018-08-30 03:21 GMT
Advertising

മലപ്പുറം കൂട്ടിലങ്ങാടി നെച്ചിക്കുറ്റിക്കടവില്‍ കണ്ടെത്തിയ കുട്ടിയുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് ഇന്ന് നടക്കും. പിതാവിന്റെ സഹോദരന്‍ പുഴയിലെറിഞ്ഞ ഒമ്പതുവയസ്സുകാരന്‍ ഷഹീന്‍റേതാണ് മൃതദേഹമെന്ന് സംശയിക്കുന്നുണ്ട്.ഇന്നലെ വൈകുന്നേരമാണ് കടലുണ്ടിപ്പുഴയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

Full View

കൂട്ടിലങ്ങാടിക്ക് സമീപത്തെ നെച്ചിക്കുറ്റി കടവിലെ മുളങ്കൂട്ടത്തിൽ തടഞ്ഞ നിലയിലാണ് മൃതദേഹം. ഷർട്ടും പാന്റും ഷൂവും ദേഹത്തുണ്ട്. കുട്ടിയെ കാണാതാവുമ്പോൾ ധരിച്ച സമാനമായ വേഷമാണ് ധരിച്ചിരുന്നത്. കുട്ടിയെ പുഴയിലേക്ക് വലിച്ചെറിഞ്ഞ ആനക്കയം പാലത്തിൽ നിന്ന് ഏഴു കിലോമീറ്റർ താഴെയാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധരുടേയും ആധുനിക ക്യാമറകളുടേയും സഹായത്തോടെ തിരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായിരുന്നില്ല.

ഈ മാസം 13ന് ആനക്കയം പാലത്തിനു മുകളില്‍ നിന്ന് ഷഹീനെ പുഴയിലെറിഞ്ഞു എന്നാണ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഹമ്മദ് നല്‍കിയ മൊഴി. കുട്ടിയുടെ പിതാവിന്റെ സഹോദരനാണ് പ്രതി.

ये भी पà¥�ें- News Theatre | ഷഹീനെ പുഴയിലെറി‍ഞ്ഞ് കൊലപ്പെടുത്തിയതാണെന്ന് പോലീസ് | 25-08-18 (Part 2)

Tags:    

Similar News