രോഗലക്ഷണങ്ങളുമായി എത്തുന്ന എല്ലാവര്‍ക്കും എലിപ്പനിക്കുള്ള ചികിത്സ
രോഗം ഉണ്ടായാല്‍ ടെസ്റ്റ് പോസിറ്റീവായി കാണിക്കണമെങ്കില്‍ ദിവസങ്ങളെടുക്കും. അപ്പോഴേക്കും അത് വിവിധ അവയവങ്ങളെ ബാധിക്കുമെന്നതിനാലാണ് ആദ്യഘട്ടത്തില്‍ തന്നെ എലിപ്പനിയ്ക്കുള്ള ചികിത്സ നല്‍കാന്‍ വിദഗ്ദര്‍
എലിപ്പനി സ്ഥിരീകരിക്കണമങ്കില്‍ ദിവസങ്ങള്‍ എടുക്കുന്ന സാഹചര്യത്തിലാണ് രോഗലക്ഷണങ്ങളുമായി എത്തുന്ന എല്ലാവര്‍ക്കും എലിപ്പനിയ്ക്കുള്ള ചികിത്സ നല്‍കാനുള്ള തീരുമാനം. പ്രളയകാലത്ത് അധികമായി ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേശിക്കും. ഇതിനെ തുടര്‍ന്ന് ശ്വാസകോശത്തെ ബാധിക്കുന്ന രോഗം ഉണ്ടായാല്‍ ടെസ്റ്റ് പോസിറ്റീവായി കാണിക്കണമെങ്കില്‍ ദിവസങ്ങളെടുക്കും. അപ്പോഴേക്കും അത് വിവിധ അവയവങ്ങളെ ബാധിച്ചു കഴിഞ്ഞിരിക്കുമെന്നതിനാലാണ് ആദ്യഘട്ടത്തില്‍ തന്നെ എലിപ്പനിയ്ക്കുള്ള ചികിത്സ നല്‍കാന്‍ വിദഗ്ദര്‍ നിര്‍ദേശം നല്‍കുന്നത്.
നനഞ്ഞിരിക്കുന്ന ഘട്ടത്തില്‍ ബാക്ടീരിയകള്‍ ശരീരത്തിലേക്ക് വലിയ രീതിയില്‍ പ്രവേശിക്കും. അതിനാല്‍ പ്രളയകാലത്ത് പതിവ് രീതിയിലായിരിക്കില്ല എലിപ്പനി ബാധിക്കുകയെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. ലാബോറട്ടറികളിലെ ആന്‍റി ബോഡി ടെസ്റ്റ് അതിനാല്‍ തന്നെ വേണ്ട ഫലപ്രദമായിരിക്കില്ല. ഈ സാഹചര്യത്തില്‍ മരണം പരമാവധി ഒഴിവാക്കാനായി രോഗലക്ഷണങ്ങളുമായി എത്തുന്ന എല്ലാവര്‍ക്കും എലിപ്പനിയ്ക്കുള്ള ചികിത്സ നല്‍കുകയാണ് വഴി.
ഹൃദയത്തെ ബാധിക്കാനും സാധ്യതയുള്ളതായും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പ്രളയ ശേഷമുള്ള എലിപ്പനിയെ കുറിച്ച് പഠിക്കാനായി ഐസിഎംആര്‍,നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി എന്നിവയുടെ വിദഗ്ദ സംഘവും കേരളത്തിലെത്തിയിട്ടുണ്ട്.