ആഘോഷങ്ങള്‍ ഒഴിവാക്കല്‍: തമ്മില്‍ തര്‍ക്കിച്ച് മന്ത്രിമാര്‍
ടൂറിസം വകുപ്പിന്റെ കേരള ട്രാവല്‍ മാര്‍ട്ട് നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിദ്യാഭ്യാസ, സാംസ്കാരിക വകുപ്പുകള്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കടകംപള്ളിയുടെ പ്രസ്താവന.
ഒരു വര്‍ഷത്തേക്ക് ആഘോഷങ്ങള്‍ക്ക് ഒഴിവാക്കുമെന്ന പൊതുഭരണ വകുപ്പിന്‍റെ ഉത്തരവിനെച്ചൊല്ലി മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കം മുറുകുന്നു. ടൂറിസം വകുപ്പിന്റെ കേരള ട്രാവല്‍ മാര്‍ട്ട് നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. വിദ്യാഭ്യാസ, സാംസ്കാരിക വകുപ്പുകള്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കടകംപള്ളിയുടെ പ്രസ്താവന. കലോത്സവം ഒഴിവാക്കിയാലും ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് മന്ത്രി ഇപി ജയരാജന്‍ വിശദീകരിച്ചു.
സ്കൂള്‍ കലോത്സവം,ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി സംസ്ഥാനസര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് നടത്താന്‍ തീരുമാനിച്ചിരുന്ന പരിപാടികള്‍ ഒഴിവാക്കി പൊതുഭരണ വകുപ്പ് ഇന്നലെയാണ് ഉത്തരവിറക്കിയത്.ഇതിനെതിരെ എകെ ബാലന്‍ അടക്കമുള്ളവര്‍ രംഗത്ത് വരുകയും ഇത്തരവില്‍ വ്യക്തത ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കുകയും ചെയ്തിരിന്നു.ഇതിന് പിന്നാലെയാണ് ടൂറിസം മന്ത്രിയും നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്.കൊച്ചി ബിനാലെ നടത്തുന്ന കാര്യം പരിശോഘിക്കുമെന്ന് കടകംപള്ളി പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിന്‍റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാവില്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു.
വിവാദങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ വലിയ ആഘോഷങ്ങള്‍ ഒഴിവാക്കി പരിപാടികള്‍ നടത്തുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്.