എഴുത്തുകാരന്റെ സ്വതന്ത്ര്യത്തിന് മേല്‍ കൈ കടത്താനാവില്ല: മീശ നോവലിനെതിരായ ഹരജി സുപ്രീം കോടതി തള്ളി
എസ് ഹരീഷിന്റെ മീശ നോവലിനെതിരായ ഹരജി സുപ്രീം കോടതി തള്ളി. എഴുത്തുകാരന്റെ സ്വതന്ത്ര്യത്തിന് മേല്‍ കൈ കടത്താനാവില്ലെന്ന് കോടതി
എസ് ഹരീഷിന്റെ മീശ നോവലിനെതിരായ ഹരജി സുപ്രീം കോടതി തള്ളി. എഴുത്തുകാരന്റെ സ്വതന്ത്ര്യത്തിന് മേല്‍ കൈ കടത്താനാവില്ലെന്ന് കോടതി.
പുസ്തകത്തിന്റെ ഒരുഭാഗം മാത്രം എടുത്ത് വായിച്ചല്ല പുസ്തകത്തിന്റെ നിരോധനം ആവശ്യപ്പെടേണ്ടത് എന്ന് പറഞ്ഞാണ് കോടതി ഹരജി തള്ളിയത്. ഈ നിരോധന ആവശ്യം അംഗീകരിക്കില്ലെന്ന് നേരത്തെ തന്നെ കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഹരജിക്കാരന്‍ തന്റെ നിലപാടില്‍ അയവ് വരുത്തിയിരുന്നു. തുടര്‍ന്ന് തന്റെ വാദം ഹരജിക്കാരന്‍ എഴുതി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആ വാദത്തില്‍ നിരോധനം വേണ്ട, പുസ്തകത്തിലെ വിവാദഭാഗങ്ങള്‍ നീക്കിയാല്‍ മതി എന്നായിരുന്നു അതിലുണ്ടായിരുന്നത്.
എഴുത്തുകാരുടെയും കലാകാരന്മാരുടെയും സൃഷ്ടികളിലേക്ക് കടന്നുകയറുന്ന പ്രവണത അംഗീകരിക്കാനാകില്ല, അവരുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനാകില്ലെന്ന നിലപാടാണ് ഇന്ന് കോടതി എടുത്തത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ 3 അംഗ ബെഞ്ചാണ് ഹരജി തള്ളിയത്.
നോവൽ നിരോധിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കഴിഞ്ഞ മാസം കോടതി പറഞ്ഞിരുന്നു. പിന്നീട് പരാതിക്കാരൻ ഹരജി പിൻവലിക്കാൻ അനുമതി തേടിയെങ്കിലും കേസിൽ വിധി പറയുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. നിരോധനം വേണ്ടന്നും നോവലിലെ വിവാദ ഭാഗം നീക്കിയാൽ മതിയന്നും എഴുതി സമർപ്പിച്ച വാദത്തിൽ പിന്നീട് ഹരജിക്കാരനായ ഡൽഹി മലയാളി രാധാകൃഷ്ണൻ വരനിക്കൽ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. നോവൽ നിരോധനത്തെ കേന്ദ്ര സർക്കാരും കോടതിയിൽ എതിർത്തിരുന്നു.
സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് എഴുത്തുകാരന്‍ എസ് ഹരീഷ്. ജനാധിപത്യത്തിലും ഭരണഘടനയിലുമുള്ള വിശ്വാസം അരക്കിട്ട് ഉറപ്പിക്കുന്നതാണ് വിധി. എഴുത്തിനെ കൂടുതല്‍ സ്വതന്ത്രമാക്കാന്‍ വിധി സഹായിക്കുമെന്നും എസ് ഹരീഷ് മീഡിയവണിനോട് പറഞ്ഞു.