സ്‌കൂള്‍ കലോത്സവം റദ്ദാക്കിയതിനെതിരെ സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ

പരിശീലനവും മറ്റുമായി സ്‌കൂള്‍ കലോത്സവങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന നിരവധിപേരെ ഉത്തരവ് പ്രതിസന്ധിയിലാക്കിയെന്ന് കാണിച്ച് പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി...

Update: 2018-09-06 11:57 GMT
Advertising

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന സ്‌കൂള്‍ കലോത്സവം റദ്ദാക്കിയ ഉത്തരവില്‍ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ കലാധ്യാപകരും വിദ്യാര്‍ത്ഥികളും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കി.

കലോത്സവം റദ്ദാക്കുന്നതോടെ നിരവധി കലാകാരന്മാരാണ് ദുരിതത്തിലാകുന്നത്. തീരുമാനം പുനഃപരിശോധിക്കണമെന്നും കലോത്സവം ചെലവ് ചുരുക്കി നടത്തണമെന്നും കലാകാരന്മാരുടെ കൂട്ടായ്മ ആവശ്യപ്പെടുന്നു.

Full View

പരിശീലനവും മറ്റുമായി സ്‌കൂള്‍ കലോത്സവങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന നിരവധിപേരെ ഉത്തരവ് പ്രതിസന്ധിയിലാക്കിയെന്നും ഇവര്‍ പറയുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിക്ക് കൂട്ടായ്മ നിവേദനം നല്‍കി. ഗ്രേസ് മാര്‍ക്ക് നല്‍കിയില്ലെങ്കിലും കലോത്സവം നടത്തണമെന്ന ആവശ്യമാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ളത്.

സെക്രട്ടറിയേറ്റിന് മുന്നില്‍ അറവനമുട്ട് നടത്തിയായിരുന്നു പ്രതിഷേധം. എല്ലാ ജില്ലകളില്‍ നിന്നുമുള്ള സംഗീത നൃത്താധ്യാപകരും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും വിദ്യാര്‍ത്ഥികളും പ്രതിഷേധകൂട്ടായ്മയില്‍ പങ്കെടുത്തു.

Tags:    

Similar News