ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ പി.ജി പ്രവേശന പരീക്ഷ ഹൈക്കോടതി റദ്ദാക്കി

പരീക്ഷാര്‍ത്ഥികള്‍ പലരും ദുരിതാശ്വാസ ക്യാമ്പുകളില്‍ അകപ്പെടുകയും ക്യാമ്പുകളില്‍ വളന്റിയര്‍മാര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഒരു കേന്ദ്ര ഏജന്‍സി

Update: 2018-09-07 13:01 GMT
Advertising

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഓഗസ്റ്റ് 18,19 തീയതികളില്‍ നടത്തിയ അഖിലേന്ത്യാ പി.ജി പ്രവേശന പരീക്ഷകള്‍ ഹൈക്കോടതി റദ്ദാക്കി. ഈ പരീക്ഷകള്‍ വീണ്ടും നടത്തണമെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു. കേരളത്തിലെ പ്രളയം കാരണം പല വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കോടതി ഉത്തരവ്.

രാജ്യത്തെ കാര്‍ഷിക സര്‍വ്വകലാശാലകളിലെയും സി.ഐ.എഫ്.ഇ, കുഫോസ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശന പരീക്ഷയാണ് ഐ.സി.എ.ആര്‍ നടത്തിയത്.പരീക്ഷ എഴുതാന്‍ സാധിച്ചില്ലെന്ന് ചൂണ്ടികാട്ടിയുള്ള വിദ്യാര്‍ഥികളുടെ ഹര്‍ജിയെത്തുടര്‍ന്ന് നേരത്തെ ഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. വിശദവാദത്തിനൊടുവിലാണ് വീണ്ടും പരീക്ഷ നടത്താന്‍ കോടതി ഉത്തരവിട്ടത്.

കേരളത്തില്‍ ഉണ്ടായ സമാനതയില്ലാത്ത പ്രകൃതിക്ഷോഭത്തിന്റെ സാഹചര്യത്തില്‍ യാത്രാ സൗകര്യങ്ങള്‍ പോലും ഇല്ലാതെ പരീക്ഷാര്‍ത്ഥികള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പെട്ടു പോയത് മൂലം പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നത് പോലും പരിഗണിക്കാതെ കേന്ദ്ര എജന്‍സിയായ ഐ.സി.എ.ആര്‍ പരീക്ഷയുമായി മുന്നോട്ട് പോയെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ വാദം.

പരീക്ഷാര്‍ത്ഥികള്‍ പലരും ദുരിതാശ്വാസ ക്യാമ്പുകളില്‍ അകപ്പെടുകയും ക്യാമ്പുകളില്‍ വളന്റിയര്‍മാര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഒരു കേന്ദ്ര ഏജന്‍സി ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതിനെ കോടതി വിമര്‍ശിച്ചിരുന്നു.

Tags:    

Similar News