കൃഷി വകുപ്പിനെയും മന്ത്രിയെയും വിമര്‍ശിച്ച് പി.എച്ച് കുര്യന്‍

വെള്ളപ്പൊക്കം രൂക്ഷമാക്കിയത് അനാവശ്യമായി നടത്തിയ കൃഷിയാണ്. കൃഷി മന്ത്രിയും കൃഷി വകുപ്പും മോക്ഷം കിട്ടാന്‍ വേണ്ടിയാണ് നെല്‍കൃഷി വ്യാപിപ്പിക്കുന്നതെന്നും പി.എച്ച് കുര്യന്‍ വിമര്‍ശിച്ചു

Update: 2018-09-07 15:51 GMT
Advertising

കൃഷി വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി റവന്യൂ വകുപ്പ് സെക്രട്ടറി പി.എച്ച് കുര്യന്‍. കൃഷി മന്ത്രിയും വകുപ്പും മോക്ഷം കിട്ടാന്‍വേണ്ടിയാണ് നെല്‍കൃഷി നടക്കുന്നത്. കുട്ടനാട്ടിലെ നെല്‍കൃഷി വലിയ നഷ്ടമാണെന്നും അനാവശ്യമായി നടത്തിയ കൃഷിയാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ ഒരു കാരണമെന്നും കുര്യന്‍ വിമര്‍ശിച്ചു.

ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പ്രളയബാധിതരുടെ പുനരധിവാസവും കുട്ടനാടിന്റെ പുനര്‍നിര്‍മ്മാണവും എന്ന സെമിനാറിലാണ് റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍ നെല്‍കൃഷി വ്യാപിപ്പിക്കാന്‍ കൃഷി വകുപ്പും മന്ത്രിയും നടത്തുന്ന നീക്കങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്. കുട്ടനാട്ടിലെ കൃഷി നഷ്ടമാണ്. വെള്ളപ്പൊക്കം രൂക്ഷമാക്കിയത് അനാവശ്യമായി നടത്തിയ കൃഷിയാണ്. കൃഷി മന്ത്രിയും കൃഷി വകുപ്പും മോക്ഷം കിട്ടാന്‍ വേണ്ടിയാണ് നെല്‍കൃഷി വ്യാപിപ്പിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Full View

പടശേഖരങ്ങളില്‍ നെല്‍കൃഷി ഒഴിവാക്കി വെള്ളം കയറിക്കിടക്കാനുള്ള അവസരം ഒരുക്കണം. മീന്‍കൃഷി അടക്കം നടപ്പാക്കുകയാണ് നല്ലത്. കുട്ടനാട്ടിലെ കൃഷിയെ കുറിച്ച് വിശദമായ പഠനം വേണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട്ടിലുളളവര്‍ക്ക് മറ്റുള്ളസ്ഥലങ്ങളിലേത് പോലെ സൗകര്യം ഒരുക്കാന്‍ സാധിക്കില്ലെന്നും പ്രകൃതി അതിന് അനുവദിക്കില്ലെന്ന് മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News