ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പേരില്‍ തട്ടിപ്പ്: കോട്ടയത്ത് യുവാവ് പിടിയില്‍
ജെറ്റ് എയര്‍വേയ്സ് മാനേജര്‍ എന്ന വ്യാജേന, വ്യാജനമ്പര്‍ പതിച്ച കാറില്‍ ജെറ്റ് എയര്‍വേയ്സിന്റെയും പോലീസ് ക്യാന്റീനിന്റെയും വ്യാജബോര്‍ഡുകള്‍ സ്ഥാപിച്ചായിരുന്നു തട്ടിപ്പ്.
ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ യുവാവ് പൊലീസിന്റെ വലയിലായി. കോട്ടയം ഇല്ലിക്കല്‍ സ്വദേശി വിനോദ് കുമാറിനെയാണ് കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കേരളത്തിനകത്തും പുറത്തും വിവിധ തരത്തിലുള്ള തട്ടിപ്പുകളും ഇയാള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെന്ന പേരില്‍ സൈലോ കാറില്‍ യുവാവ് കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ പൊലീസില്‍ രഹസ്യ വിവരം നല്‍കി. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇല്ലിക്കല്‍ സ്വദേശിയായ വിനോദ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ജെറ്റ് എയര്‍വേയ്സ് മാനേജര്‍ എന്ന വ്യാജേനയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. വ്യാജ നമ്പര്‍ പതിച്ച കാറില്‍ ജെറ്റ് എയര്‍വേയ്സിന്റെയും പോലീസ് ക്യാന്റീനിന്റെയും വ്യാജ ബോര്‍ഡുകളും സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. വിശദമായ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ഇയാള്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയതായി കണ്ടെത്തി.
തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ സ്വാമിയുടെ ഛായാചിത്രസമര്‍പ്പണം നടത്താനെന്ന പേരില്‍ കൂപ്പണുകള്‍ അടിച്ചും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. മാളയില്‍ ട്രാവല്‍ ഏജന്‍സിയുടെ പേരില്‍ 9 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയത് സംബന്ധിച്ചും
ജിഎസ്ടി ഇല്ലാതെ ബുള്ളറ്റ് വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയതായും ഇയാള്‍ക്കെതിരെ പരാതിയുണ്ട്.