കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ് സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തരുതെന്ന് പ്രതിപക്ഷം

76 ദിവസമായി അന്വേഷണം പൂര്‍ത്തിയാകാത്തത് ഗൌരവതരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു

Update: 2018-09-10 08:00 GMT
Advertising

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ് സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തരുതെന്ന് പ്രതിപക്ഷം. 76 ദിവസമായി അന്വേഷണം പൂര്‍ത്തിയാകാത്തത് ഗൌരവതരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

ജലന്ധര്‍ ബിഷപ്പ് ലൈംഗികമായ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണം വൈകുന്നുവെന്ന പരാതി വ്യാപകമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേസ് സര്‍ക്കാര്‍ തന്നെ ദുര്‍ബലപ്പെടുത്തരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കന്യാസ്ത്രീകൾക്ക് നീതി നിഷേധിക്കുന്ന ഡി.ജി.പിയുടെയും കൂട്ടരുടെയും കള്ളക്കളികളെല്ലാം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് വി.എം സുധീരന്‍ വിമര്‍ശിച്ചു. തെറ്റ് തിരുത്താനും കന്യാസ്ത്രീകൾക്ക് നീതി ഉറപ്പ് വരുത്താനും പൊലീസ് തയ്യാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ഫ്രാങ്കോ മുളക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷവും അന്വേഷണസംഘം കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നത് അവരോടുള്ള ദ്രോഹമാണെന്ന് ഹൈക്കോടതി മുന്‍ ജസ്റ്റിസ് കമാല്‍ പാഷ രൂക്ഷമായി വിമര്‍ശിച്ചു. മജിസ്ട്രേറ്റിന്റെ ജോലി അന്വേഷണ ഉദ്യോഗസ്ഥര്‍ എടുക്കേണ്ടെന്ന് മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനില്‍ പങ്കെടുക്കവേ ജസ്റ്റിസ് പറഞ്ഞു.

Tags:    

Similar News