പാതിവഴിയില്‍ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസ് അവസാനിപ്പിച്ചു; യാത്രക്കാര്‍ വലഞ്ഞു

കോന്നി ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട ബസിന്റെ സര്‍വീസ് രേഖപ്പെടുത്താന്‍ ആലപ്പുഴ ഡിപ്പോ അധികൃതര്‍ തയ്യാറാവാത്തതിനാലാണ് സര്‍വീസ് നിര്‍ത്തിവെക്കേണ്ടി വന്നത്.

Update: 2018-09-10 14:57 GMT
Advertising

ഹര്‍ത്താല്‍ ദിനത്തില്‍ യാത്ര തിരിച്ച കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വീസ് പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ചത് യാത്രക്കാരെ വലച്ചു. കോന്നി ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട ബസിന്റെ സര്‍വീസ് രേഖപ്പെടുത്താന്‍ ആലപ്പുഴ ഡിപ്പോ അധികൃതര്‍ തയ്യാറാവാത്തതിനാലാണ് സര്‍വീസ് നിര്‍ത്തിവെക്കേണ്ടി വന്നത്. കോന്നിയില്‍ നിന്ന് അമൃത ആശുപത്രിയിലേക്കായിരുന്നു സര്‍വീസ്. കെ.എസ്.ആര്‍.ടി.സിയുടെ ഏകോപനമില്ലായ്മയാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

ഹര്‍ത്താല്‍ തുടങ്ങുന്ന സമയത്തിന് തൊട്ടുമുന്‍പുള്ള സര്‍വീസുകള്‍ പല ഡിപ്പോകളും വേണ്ടെന്ന് വെച്ചപ്പോള്‍ കോന്നി ഡിപ്പോയില്‍ നിന്ന് നാലരയുടെ അമൃത ആശുപത്രി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് നിര്‍ബന്ധിച്ച് അയച്ചു. 430 രൂപ കളക്ഷനുമായി 80 കിലോമീറ്റര്‍ ദൂരം താണ്ടി ആലപ്പുഴയിലെത്തിയപ്പോള്‍ സമയം ആറേകാല്‍. ബസ് എത്തിയത് രേഖപ്പെടുത്താനാവില്ലെന്നും വേണമെങ്കില്‍ ബസ് ജീവനക്കാര്‍ക്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ കൊണ്ടുപോകാമെന്നുമായിരുന്നു ആലപ്പുഴ ഡിപ്പോ അധികൃതരുടെ നിലപാട്.

ഹര്‍ത്താല്‍ തുടങ്ങുന്നതിന് മുമ്പ് ആരംഭിച്ച ബസ് സര്‍വീസ് ഹര്‍ത്താല്‍ സമയത്തിലേക്ക് കടക്കുമ്പോള്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകളും ഉണ്ടായിരുന്നില്ല.

Full View
Tags:    

Similar News