പത്തനംതിട്ടയിലും ആലപ്പുഴയിലും വിവിധയിടങ്ങളിൽ നേരിയ ഭൂചലനം

കേരളം, അസം, മേഘാലയ, ബീഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് ഭൂചലനമനുഭവപ്പെട്ടത്.

Update: 2018-09-12 07:27 GMT
Advertising

കേരളത്തിലുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. പത്തനംതിട്ടയിലും ആലപ്പുഴയിലും വിവിധയിടങ്ങളിലുമാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. പത്തനംതിട്ട അടൂർ പള്ളിക്കൽ പഞ്ചായത്തിൽ രാവിലെ10.30 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്​. പഞ്ചായത്തിലെ പഴകുളം, പുള്ളിപ്പാറ, കോല മല മേഖലകളിലാണ്​ ചലനമുണ്ടായത്​.

ആലപ്പുഴ ചാരുംമൂട് മേഖലയിലും നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. ചാരുംമൂട്​ നൂറനാട്, ആദിക്കാട്ടുകുളങ്ങര, ഉളവുക്കാട് പ്രദേശങ്ങളിലാണ് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 10.50 നോടെയായിരുന്നു സംഭവം.

കേരളത്തെ കൂടാതെ അസം, മേഘാലയ, ബീഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും ഇന്ന് ഭൂചലനമനുഭവപ്പെട്ടു.

റിക്ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയ ചലനമാണ് ഇതര സംസ്ഥാനങ്ങളിലുണ്ടായത്. രാവിലെ 10.20 ഓടെ ഉണ്ടായ ഭൂചലനം 15 മുതല്‍ 20 സെക്കന്‍ഡ് വരെ നീണ്ടുനിന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പൊലീസ് അറിയിച്ചു.

അസമിലെ കോക്രജര്‍ നഗരത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ കേന്ദ്രമെന്ന് ഷില്ലോങ്ങിലെ ഭൂചലന ശാസ്ത്രനിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാളില്‍ കൊല്‍ക്കത്തയിലും ആറ് വടക്കന്‍ ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags:    

Similar News