ബിഷപ്പിനെ തള്ളി കേരള റീജിയണ്‍ ലത്തീന്‍ കാത്തലിക് കൌണ്‍സില്‍

സഭാ വിശ്വാസികള്‍ക്ക് അപമാനമുണ്ടാക്കുന്ന നടപടിയാണ് ബിഷപ്പിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ആരോപണം ഉണ്ടായപ്പോള്‍ തന്നെ ബിഷപ്പ് മാറിനില്‍ക്കേണ്ടതായിരുന്നുവെന്നും കെ.ആര്‍.എല്‍.സി.സി.

Update: 2018-09-12 10:38 GMT
Advertising

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ തള്ളി കേരള റീജിയണ്‍ ലത്തീന്‍ കാത്തലിക് കൌണ്‍സില്‍ രംഗത്തെത്തി. ഒരു സഭാപിതാവെന്ന നിലയില്‍ ബിഷപ്പ് കാട്ടേണ്ട ധാര്‍മികത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.

സഭാ വിശ്വാസികള്‍ക്ക് അപമാനമുണ്ടാക്കുന്ന നടപടിയാണ് ബിഷപ്പിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ആരോപണം ഉണ്ടായപ്പോള്‍ തന്നെ ബിഷപ്പ് മാറിനില്‍ക്കേണ്ടതായിരുന്നുവെന്നും കെ.ആര്‍.എല്‍.സി.സി വൈസ് പ്രസിഡന്‍റ് ഷാജി ജോര്‍ജ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Tags:    

Similar News