പാലക്കാട് ശിരുവാണി വനമേഖലയിൽ റീസർവേ നടത്താന്‍ തീരുമാനം
വനം വകുപ്പും ജലസേചന വകുപ്പും തമ്മില്‍ അതിർത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് റീസര്‍വേ നടത്തുന്നത്.
Update: 2018-09-12 08:18 GMT
പാലക്കാട് ശിരുവാണി വനമേഖലയിൽ റീസർവേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. വനം വകുപ്പും ജലസേചന വകുപ്പും തമ്മില്‍ അതിർത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് റീസര്‍വേ നടത്തുന്നത്.
ശിരുവാണി വനമേഖലയിലെ കേരളമേട്ടിനോട് ചേർന്ന ഭാഗങ്ങളിൽ വനം വകുപ്പും ജലസേചന വകുപ്പും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്. ജലസേചന വകുപ്പ് നിർമ്മിച്ച ചെക്ക് പോസ്റ്റ് നേരത്തെ വനം വകുപ്പ് പൊളിച്ചിരുന്നു. ജലസേചന വകുപ്പ് വനഭൂമി കൈയേറിയതായി വനം വകുപ്പ് ആരോപിക്കുന്നു. എന്നാൽ ജലസേചന വകുപ്പിന്റെ ഭൂമി വനഭൂമി ആക്കാനുള്ള ശ്രമം നടക്കുന്നതായി ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും ആരോപിക്കുന്നു.തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗമാണ് റീ സർവേയിലൂടെ പ്രശ്ന പരിഹാരം കാണണമെന്ന് നിർദ്ദേശിച്ചത്.