ഭീഷണി പ്രസംഗ കേസ്; പി.കെ ബഷീര്‍ എം.എല്‍.എക്കെതിരായ കേസ് തുടരും 

കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയ മജിസ്ട്രേറ്റ് കോടതി വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്.

Update: 2018-09-13 05:45 GMT
Advertising

ഭീഷണി പ്രസംഗ കേസില്‍ ഏറനാട് എം.എല്‍.എ പി കെ ബഷീറിനെതിരായ കേസ് പിന്‍വലിക്കുന്നത് സുപ്രീംകോടതി റദ്ദാക്കി. കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയ മജിസ്ട്രേറ്റ് കോടതി വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ വീണ്ടും പരിഗണിക്കാന്‍ മജിസ്ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കി.

2008ൽ പാഠപുസ്തക വിവാദത്തിൽ മലപ്പുറത്ത് യൂത്ത്
ലീഗ് നടത്തിയ സമരത്തിനിടെ സ്‌കൂൾ അധ്യാപകൻ ജയിംസ് അഗസറ്റിന്‍ മരിച്ചിരുന്നു. ഇത് കൊലപാതകമാണെന്ന കേസില്‍ ആരെങ്കിലും സാക്ഷി പറയുകയോ തെളിവ് നല്‍കുകയോ ചെയ്താല്‍ കാല് വെട്ടുമെന്നായിരുന്നു പി കെ ബഷീറിന്‍റെ ഭീഷണി. ഈ പരാമര്‍ശത്തിനെതിരെയുള്ള കേസ് സര്‍ക്കാര്‍ സ്വമേധയാ പിന്‍വലിച്ചത് ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് ഇന്നത്തെ സുപ്രീംകോടതി വിധി.

കേസ് പിന്‍വലിക്കാനുള്ള കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനത്തിന് അനുമതി നല്‍കിയ മജിസ്ട്രേറ്റ് നടപടി ശരിയായില്ലെന്ന് സുപ്രീകോടതി വിലയിരുത്തി. പബ്ലിക് പ്രോസിക്യൂട്ടര്‍ സര്‍ക്കാരിന്‍റെ പോസ്റ്റ് ഓഫീസ് ആകരുതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു. വിധിയെ മാനിക്കുന്നുവെന്ന് പി.കെ ബഷീര്‍ പ്രതികരിച്ചു.

Full View
Tags:    

Similar News