കനത്ത ചൂട്; പാലക്കാട് വരള്‍ച്ചയിലേക്ക്

ശക്തമായ വെള്ളപ്പൊക്കത്തിൽ മണ്ണിന്റെ ജൈവശാം നഷ്ടപ്പെട്ടതും, മേൽമണ്ണ് ഒലിച്ചുപോയി മണൽ അടങ്ങിയ മണ്ണ് മേൽതട്ടിലെത്തിയതുമാണ് ചൂട് വർധിക്കാൻ കാരണം.

Update: 2018-09-14 02:16 GMT
Advertising

പ്രളയം കഴിഞ്ഞ് ആഴ്ചകൾക്കുളിൽ പാലക്കാട് വരൾച്ചയിലേക്ക്. കനത്ത ചൂടാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. പുഴകളിലടക്കം ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു.

Full View

35 ഡിഗ്രി ചൂടാണ് മുണ്ടൂർ ഐ.ആർ.ടി.സിയിൽ രേഖപ്പെടുത്തിയത്. പാലക്കാട് നഗരത്തിൽ ചൂട് ഇതിലും കൂടുതലാണ്. ശക്തമായ വെള്ളപ്പൊക്കത്തിൽ മണ്ണിന്റെ ജൈവശാം നഷ്ടപ്പെട്ടതും, മേൽമണ്ണ് ഒലിച്ചുപോയി മണൽ അടങ്ങിയ മണ്ണ് മേൽതട്ടിലെത്തിയതുമാണ് ചൂട് വർധിക്കാൻ കാരണം. ജലാശയങ്ങളിൽ വെള്ളം ക്രമാതീതമായി കുറഞ്ഞു.

Tags:    

Similar News