ഓനാ ലൈറ്റ് ഇട്ടാലുണ്ടല്ലോ..ന്റെ സാറേ; കിടുക്കന്‍ ട്രോളുമായി വീണ്ടും കേരള പൊലീസ്
കേരള പൊലീസ് കഴിഞ്ഞ ദിവസം ഇറക്കിയ ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്
ട്രോളെന്ന് പറഞ്ഞാല്‍..എജ്ജാതി ട്രോളാണെന്റിഷ്ടാ...കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിനെക്കുറിച്ച് കുറച്ച് നാളുകളായുള്ള പൊതുജന സംസാരമാണിത്. കാരണം ബോധവത്ക്കരണത്തിനായി പൊലീസ് ഉപയോഗിക്കുന്ന ട്രോളുകള്‍ കണ്ടാല്‍ സ്ഥലത്തെ പ്രധാന ട്രോളന്‍മാര്‍ പോലും തോറ്റുപോകും. കേരള പൊലീസ് കഴിഞ്ഞ ദിവസം ഇറക്കിയ ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം നാലായിരത്തിലധികം ഷെയറുകളാണ് ഈ പോസ്റ്റിന് ലഭിച്ചത്.
പൊതു നിരത്തുകളില്‍ രാത്രികാലങ്ങളില്‍ അധികമാരും പാലിക്കാത്ത ഗതാഗത നിയമത്തെ ഒറ്റ ട്രോളി ഒതുക്കി ജനങ്ങളില്‍ എത്തിച്ചിരിക്കുകയാണ് കേരള പോലീസ്.രാത്രി സമയത്ത് ഹൈ ബീം ലൈറ്റ് ഉപയോഗം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചാണ് ട്രോള്‍.ഓനാ ലൈറ്റ് ഇട്ടാലുണ്ടല്ലോ, ന്റ സാറേ.ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല.. പൊതുനിരത്തുകളില്‍ രാത്രി സമയത്ത് ഹൈ ബീം ലൈറ്റ് അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക എന്ന കുറിപ്പും ട്രോളിനു താഴെ നല്‍കിയിട്ടുണ്ട് .
പൊതുനിരത്തുകളിൽ രാത്രിസമയത്ത് HIGH BEAM ലൈറ്റ് അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക HIGH BEAM ലൈറ്റ് ഉപയോഗിക്കുമ്പോൾ...
Posted by Kerala Traffic Police on Friday, September 14, 2018
പൊതുനിരത്തുകളില്‍ ഹൈ ബീം ലൈറ്റ് ഉപയോഗിക്കുമ്പോള്‍ പ്രകാശം എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവറെ അല്‍പനേരത്തേക്ക് അന്ധനാക്കുകയും ആ വാഹനം നമ്മുടെ വാഹനത്തിലേക്ക് വന്നിടിക്കാനുള്ള സാധ്യതയോ, റോഡില്‍ നിന്ന് പുറത്തേക്ക് മാറി അപകടമുണ്ടാകാനുള്ള സാധ്യതയോ ഉണ്ടാകുന്നുവെന്നും കുറിപ്പില്‍ പറയുന്നു. എതിരെ വരുന്ന വാഹനം നിങ്ങളുടെ വാഹനവുമായി 50 മീറ്റര്‍ അകലമെത്തുമ്പോള്‍ എങ്കിലും ലോ ബീമിലേക്ക് മാറണമെന്നും വ്യക്തമാക്കുന്നു.