പ്രളയശേഷം കുരുമുളക് ചെടികള്‍ക്ക് അജ്ഞാതരോഗം: കുരുമുളകും ഇലയും കൊഴിയുന്നു

കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ കര്‍ഷകര്‍ കുരുമുളക് ചെടികള്‍ വ്യാപകമായി വെട്ടിക്കളയുകയാണ്. 6 മുതല്‍ 10 വര്‍ഷം വരെ പ്രായമായ കുരുമുളക് ചെടികളാണ് അഞ്ജാത രോഗത്തെ തുടര്‍ന്ന് നശിക്കുന്നത്.

Update: 2018-09-15 04:31 GMT
Advertising

പ്രളയശേഷം ഇടുക്കി ജില്ലയിലുണ്ടായ കടുത്ത ചൂട് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. അജ്ഞാത രോഗത്തെ തുടര്‍ന്ന് കുരുമുളക് കൃഷി വ്യാപകമായി നശിക്കുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശമാണ് കുരുമുളക് കര്‍ഷകര്‍ക്കുണ്ടാകുന്നത്.

കാലവര്‍ഷം കലിതുള്ളിയപ്പോള്‍ 62 കോടി രൂപയുടെ കൃഷിനാശമാണ് ഇടുക്കി ജില്ലയില്‍ ഉണ്ടായത്. പെരുമഴയൊഴിഞ്ഞപ്പോള്‍ കാലാവസ്ഥയിലുണ്ടായ മാറ്റം നാണ്യവിളകളെ കാര്യമായി ബാധിച്ചു. കുരുമുളക് ചെടിയുടെ തണ്ടില്‍ ഉണ്ടാകുന്ന അജ്ഞാത രോഗമാണ് കര്‍ഷകരെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

Full View

കുരുമുളക് ചെടിയുടെ പച്ചിലയും മുളകും കൊഴിഞ്ഞുപോകുന്ന രോഗമാണ് കൃഷിയെ ബാധിച്ചിരിക്കുന്നത്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ കര്‍ഷകര്‍ കുരുമുളക് ചെടികള്‍ വ്യാപകമായി വെട്ടിക്കളയുകയാണ്. ആറുമുതല്‍ പത്ത് വര്‍ഷം വരെ പ്രായമായ കുരുമുളക് ചെടികളാണ് അഞ്ജാത രോഗത്തെ തുടര്‍ന്ന് നശിക്കുന്നത്. ഭീമമായ നഷ്ടത്തില്‍ പലരും കുരുമുളക് കൃഷി ഉപേക്ഷിക്കാനൊരുങ്ങുകയാണ്.

Tags:    

Similar News