എം.എല്‍.എ ഹോസ്റ്റല്‍ പീഡനക്കേസില്‍ സ്പീക്കറുടെ മൌനം അപലപനീയം: രമേശ് ചെന്നിത്തല

എം.എല്‍.എ ഹോസ്റ്റല്‍ സ്പീക്കറുടെ അധികാര പരിധിയിലായിട്ടും സ്പീക്കര്‍ എന്തുകൊണ്ട് മൌനം പാലിക്കുന്നുവെന്ന് ചെന്നിത്തല ചോദിച്ചു

Update: 2018-09-17 11:41 GMT
Advertising

എം.എല്‍.എ ഹോസ്റ്റല്‍ പീഡനക്കേസില്‍ നടപടിയെടുക്കാത്ത സ്പീക്കറെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എം.എല്‍.എയോട് വിശദീകരണം പോലും ചോദിക്കാത്ത സ്പീക്കറുടെ നടപടി തെറ്റാണെന്ന് ചെന്നിത്തല പറഞ്ഞു. സ്ത്രീപീഡനക്കേസുകളില്‍ പ്രതിഷേധവുമായി പ്രതിപക്ഷ യുവജന സംഘടനകളും സജീവമായി.

ഡി.വൈ.എഫ്.എെ പ്രാദേശിക നേതാവ് വനിതാ നേതാവിനെ എം.എല്‍.എ ഹോസ്റ്റലില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സ്പീക്കറുടെ മൌനത്തെ ലക്ഷ്യമിട്ടാണ് പ്രതിപക്ഷനേതാവിന്‍റെ പ്രതികരണം. എം.എല്‍.എ ഹോസ്റ്റല്‍ സ്പീക്കറുടെ അധികാര പരിധിയിലായിട്ടും സ്പീക്കര്‍ എന്തുകൊണ്ട് മൌനം പാലിക്കുന്നുവെന്ന് ചെന്നിത്തല ചോദിച്ചു.

പ്രതിപക്ഷ എം.എല്‍.എമാരോട് കാണിക്കുന്ന നിലപാട് എന്തുകൊണ്ടാണ് ഭരണപക്ഷ എം.എല്‍.എമാരോട് സ്വീകരിക്കാത്തതെന്നും ചെന്നിത്തല വിമര്‍ശിച്ചു. സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷയുവജന സംഘനടകള്‍ സംയുക്തമായി സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധക്കാര്‍ ബാരിക്കേഡ് തള്ളിയിടാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

Tags:    

Similar News