സമരപ്പന്തലില്‍ നിരാഹാരമാരംഭിച്ച് കന്യാസ്ത്രീയുടെ സഹോദരിയും

സമരം പത്താം ദിവസത്തിലേക്ക് കടന്നതോടെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയും നിരാഹാരമാരംഭിച്ചു. നീതി ലഭിക്കും വരെ സമരം തുടരുമെന്ന് സഹോദരി പറഞ്ഞു

Update: 2018-09-17 07:38 GMT
സമരപ്പന്തലില്‍ നിരാഹാരമാരംഭിച്ച് കന്യാസ്ത്രീയുടെ സഹോദരിയും
AddThis Website Tools
Advertising

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തിവരുന്ന സമരത്തിൽ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയും നിരാഹാര സമരം ആരംഭിച്ചു. സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേരാണ് ഇന്നും സമര പന്തലിലെത്തിയത്.

സമരം പത്താം ദിവസത്തിലേക്ക് കടന്നതോടെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയും നിരാഹാരമാരംഭിച്ചു. നീതി ലഭിക്കും വരെ സമരം തുടരുമെന്ന് സഹോദരി പറഞ്ഞു.

സിസ്റ്റർ ജെസ്മി, യാക്കോബായ സഭ വൈദികർ തുടങ്ങി നിരവധി പേരാണ് സമരത്തിന് ഐക്യദാർഢ്യവുമായി ഇന്ന് സമരപ്പന്തലിലെത്തിയത്. ആദ്യദിനം മുതൽ നിരാഹാര സമരത്തിലുള്ള സ്റ്റീഫൻ മാത്യു ആശുപത്രിയിലും നിരാഹാരം തുടരുകയാണ്. സമരപ്പന്തലിൽ ആലോഷ്യ ജോസഫും നിരാഹാരം തുടരുന്നു

സംസ്ഥാന വ്യാപകമായി സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തിൽ സമരങ്ങളും പ്രതിഷേധ സംഗമങ്ങളും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മറ്റ് സമര പരിപാടികളും ഇന്ന് നടക്കും.

Tags:    

Similar News