കേസ് എത്ര വേണമെങ്കിലും അന്വേഷിക്കട്ടെയെന്ന് കെ.എം മാണി; വിജിലന്‍സിലുള്ള വിശ്വാസം വര്‍ധിച്ചുവെന്ന് ബിജു രമേശ്

ബാര്‍ കോഴക്കേസില്‍ കോടതിവിധി അനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. യു.ഡി.എഫ് കാലത്തും എല്‍.ഡി.എഫ് കാലത്തും വിജിലന്‍സിന് ഒരേ നിലപാടാണ് ഉണ്ടായിരുന്നതെന്ന് ചെന്നിത്തല

Update: 2018-09-18 07:56 GMT
Advertising

കേസ് എത്ര തവണ വേണമെങ്കിലും അന്വേഷിക്കട്ടെയെന്നായിരുന്നു കെ.എം മാണിയുടെ പ്രതികരണം. കോടതി വിധിയോടെ വിജിലന്‍സിലുള്ള വിശ്വാസം വര്‍ധിച്ചുവെന്ന് കോഴ ആരോപണം ഉന്നയിച്ച ബിജുരമേശും പറഞ്ഞു.

Full View

ബാര്‍ കോഴക്കേസില്‍ കോടതി വിധി അനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. യു.ഡി.എഫ് കാലത്തും എല്‍.ഡി.എഫ് കാലത്തും വിജിലന്‍സിന് ഒരേ നിലപാടാണ് ഉണ്ടായിരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

Full View

ബാര്‍ കോഴകേസിലെ പ്രോസിക്യൂഷനെതിരെ വി.എസ് അച്യുതാനന്ദന്‍. കോടതിയിലെ പ്രോസിക്യൂഷന്‍ നിലപാട് അന്വേഷിക്കണം. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് തുടരന്വേഷണത്തിന് അനുമതി നല്‍കണമെന്നും വി.എസ് ആവശ്യപ്പെട്ടു. കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.

Tags:    

Similar News