ദിലീപിനെതിരെ നടിമാര്‍ വീണ്ടും എ.എം.എം.എക്ക് കത്ത് നല്‍കി
ദിലീപിനെതിരെ നേരത്തെ ഉന്നയിച്ച കാര്യങ്ങളില്‍ തുടര്‍ നടപടികളുണ്ടായില്ലെന്ന് കാണിച്ച് മൂന്ന് നടിമാര്‍ വീണ്ടും താരസംഘടനക്ക് കത്ത് നല്‍കി. രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവരാണ് കത്ത് നല്‍കിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് അമ്മയും വനിത കൂട്ടായ്മയായ ഡബ്ല്യുസിസിയും തമ്മിൽ ചർച്ച നടന്നിരുന്നു ഓഗസ്റ്റ് 7 നടന്ന ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് നടിമാർ അന്ന് പ്രതികരിക്കുകയും ചെയ്തു എന്നാൽ ഒരു മാസം പിന്നിട്ടിട്ടും തുടർനടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് വീണ്ടും കത്ത് നൽകിയിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ തങ്ങൾ ഉന്നയിച്ച വിഷയങ്ങളിൽ നടപടി വേണമെന്നാണ് ആവശ്യം കഴിഞ്ഞ അമ്മ ജനറൽ ബോഡി യോഗത്തിൽ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമാണ് താരസംഘടനയും ഡബ്ല്യുസിസിയും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയത്. തീരുമാനത്തെത്തുടർന്ന് ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ നാലുപേർ അമ്മയിൽ നിന്ന് രാജിവെച്ചിരുന്നു.