മൂന്ന് വര്‍ക്കിങ് പ്രസിഡണ്ടുമാരെ നിയമിച്ചത് ചുമതലകള്‍ ലഘൂകരിക്കാനെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

സംസ്ഥാനത്ത് ബി.ജെ.പിക്ക് വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകും. അകന്നുപോയ ഗ്രൂപ്പുകളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കും.

Update: 2018-09-20 12:17 GMT
Advertising

സംഘടന ചുമതലകള്‍ ലഘൂകരിക്കുന്നതിനാണ് മൂന്ന് വര്‍ക്കിങ് പ്രസിഡണ്ടുമാരെ നിയമിച്ചതെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഭാരവാഹിപ്പട്ടിക ചുരുക്കുന്നതിലും പുനഃസംഘടനയിലും ഹൈക്കമാന്‍ഡുമായി കൂടിയാലോചിച്ചശേഷം തീരുമാനമെടുക്കും. യുവാക്കളെയും പരിചയ സമ്പന്നരെയും ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ട് പോകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Full View

അത്യന്തം സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യത്തിലാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്. പാര്‍ട്ടിയുടെ താഴെ തട്ടിലെ കമ്മിറ്റികളെ ശക്തമാക്കിയാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ജയം കോണ്‍ഗ്രസിന് സാധ്യമാകും. പ്രതിപക്ഷം ക്രിയാത്മകമല്ലെന്ന തോന്നലില്ല. നിലവില്‍ പാര്‍ട്ടിയില്‍ മൂന്ന് പ്രസിഡണ്ടുമാരെ കൊണ്ട് വന്നത് ചുമതലകള്‍ ലഘൂകരിക്കാനാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഭാരവാഹിപ്പട്ടിക ചുരുക്കുന്നതും പുനഃസംഘടനയും തെരഞ്ഞെടുപ്പില്‍ ഭാരവാഹികള്‍ മത്സരിക്കണമോ എന്ന കാര്യവും ഹൈക്കമാന്‍ഡ് തീരുമാനിക്കും. സംസ്ഥാനത്ത് ബി.ജെ.പിക്ക് വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകും. അകന്നുപോയ ഗ്രൂപ്പുകളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കും. എല്ലാവരെയും ഒന്നിച്ചുനിര്‍ത്തി പാര്‍ട്ടിയെ ഊര്‍ജ്ജസ്വലമാക്കും ആരോഗ്യകരമായ വിമര്‍ശനങ്ങളെ സ്വീകരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Tags:    

Similar News