വനിതാ നേതാവിന്‍‌റെ പരാതി: പി.കെ ശശിയുടെ മൊഴി പാര്‍ട്ടി കമ്മീഷന്‍ രേഖപ്പെടുത്തി

എ.കെ.ജി സെന്‍ററില്‍ നടന്ന മൊഴിയെടുപ്പ് നാലര മണിക്കൂറോളം നീണ്ടുനിന്നു.

Update: 2018-09-20 01:22 GMT
Advertising

ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ഉന്നയിച്ച പരാതിയില്‍ ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിയുടെ മൊഴി പാര്‍ട്ടി കമ്മീഷന്‍ രേഖപ്പെടുത്തി. എ.കെ.ജി സെന്‍ററില്‍ നടന്ന മൊഴിയെടുപ്പ് നാലര മണിക്കൂറോളം നീണ്ടുനിന്നു. സംഘടനാ നടപടി പുരോഗമിക്കുകയാണെന്ന് കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു.

വനിതാ നേതാവ് പാര്‍ട്ടിക്ക് നല്‍കിയ പരാതി അന്വേഷിക്കാന്‍ മന്ത്രി എ.കെ.ബാലന്‍, പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി എന്നിവരെയാണ് കമ്മീഷനായി നിയോഗിച്ചത്. ആരോപണം ഉന്നയിച്ച വനിതാ നേതാവിന്‍റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പി.കെ ശശിയുടെ മൊഴിയും കമ്മീഷന്‍ രേഖപ്പെടുത്തിയത്. ഉച്ചക്ക് രണ്ട് മണിക്ക് എ.കെ.ജി സെന്‍ററില്‍ ആരംഭിച്ച മൊഴിയെടുപ്പ് വൈകിട്ട് ആറര വരെ നീണ്ട് നിന്നു. മൊഴി നല്‍കിയ ശേഷം മാധ്യമങ്ങള്‍ കാണാതെയാണ് പി.കെ ശശി പുറത്തേക്ക് പോയത്. കമ്മീഷന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് എ.കെ ബാലനും പി.കെ ശ്രീമതിയും പറഞ്ഞു.

Full View

വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചേക്കും. ഈ മാസം 30ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലായിരിക്കും പി.കെ ശശിക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

Tags:    

Similar News