പീഡന ആരോപണവും അഴിമതിക്കേസുകളും പാലക്കാട് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നു

മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ ഒറ്റപ്പാലം എം.എല്‍. എ പി.ഉണ്ണിക്കെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചതാണ് ജില്ലയിലെ സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുന്നത്.

Update: 2018-09-21 08:18 GMT
Advertising

എം.എല്‍.എമാര്‍ക്കെതിരെ തുടര്‍ച്ചയായി ഉണ്ടായ ആരോപണങ്ങളും കേസുകളും പാലക്കാട് ജില്ലയില്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നു. പി .കെ ശശി എം.എല്‍.എക്കെതിരായ ലൈംഗിക പീഡന ആരോപണത്തിന് തൊട്ട് പിറകെ മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ ഒറ്റപ്പാലം എം.എല്‍. എ പി.ഉണ്ണിക്കെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചതാണ് ജില്ലയിലെ സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുന്നത്.

Full View

മലബാര്‍ സിമന്റ്സിലെ മലിനീകരണ നിയന്ത്രണ പദ്ധതിയുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ 18ാം തീയതിയാണ് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചത്. സി. പി.എം സംസ്ഥാന സമിതി അംഗവും ഒറ്റപ്പാലം എം.എല്‍.എയുമായ പി.ഉണ്ണി ഏഴാം പ്രതിയായാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.ബാലകൃഷ്ണന്‍ ഒമ്പതാം പ്രതിയും ധനവകുപ്പ് മുന്‍ അഡീഷണല്‍ സെക്രട്ടറി കെ.ഗിരീഷ് കുമാര്‍ പത്താം പ്രതിയുമാണ്. മുന്‍ ഉദ്യോഗസ്ഥരും കരാര്‍ കമ്പനി പ്രതിനിധിയുമടക്കം പത്ത് പ്രതികളാണ് 12.96 കോടി രൂപയുടെ അഴിമതിക്കേസിലുള്ളത്. പാലക്കാട് ജില്ലയില്‍ ഒരു സി.പി. എം എം.എല്‍.എക്കെതിരെ ലൈംഗിക പീഡന ആരോപണം പുകയുന്നതിനിടെ മറ്റൊരു എം.എല്‍.എക്കെതിരെ അഴിമതിക്കേസില്‍ കുറ്റപത്രം കൂടി വന്നത് രാഷ്ട്രീയമായി സി.പി.എമ്മിന് വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളായി അറിയപ്പെടുന്ന ഷൊര്‍ണൂരിലെയും ഒറ്റപ്പാലത്തെയും എം. എല്‍.എമാര്‍ തന്നെ ലൈംഗിക പീഡന ആരോപണത്തിലും അഴിമതിക്കേസിലും കുടുങ്ങിയത് സംഘടനാപരമായും സി.പി.എമ്മിന് തിരിച്ചടിയാണ്.

Tags:    

Similar News