സംസ്ഥാനത്തെ സഹകരണ സ്പിന്നിംഗ് മില്ലുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു

Update: 2018-09-23 03:39 GMT
Advertising

സംസ്ഥാനത്തെ സഹകരണ സ്പിന്നിംഗ് മില്ലുകള്‍ക്കെതിരെ ലഭിച്ച പരാതിയില്‍ അന്വേഷണം ആരംഭിച്ചു.പൊലീസ് അന്വേഷണവും വകുപ്പ് തല അന്വേഷണവുമാണ് നടക്കുന്നത്.തിങ്കള്‍,ചൊവ്വ ദിവസങ്ങളിലായി മില്ലുകളില്‍ പരിശോധനകള്‍ നടക്കും.

വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്പിന്നിംഗ് മില്ലുകളിലാണ് ഹാന്‍റ്ലൂം ആന്‍റ് ടെക്സ്റ്റെയില്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ മാസം 24-ാം തിയ്യതി കുറ്റിപ്പുറം മാല്‍കോടെക്സിലും, 25ന് മലപ്പുറം സ്പിന്നിംഗ് മില്ലിലും പരിശോധനകള്‍ നടക്കും. മുഴുവന്‍ രേഖകളും ഹാജറാക്കണമെന്ന് കാണിച്ച് ഉദ്യോഗസ്ഥര്‍ക്ക് കത്തുനല്‍കി. തൃശൂര്‍ സ്പിന്നിംഗ് മില്ലിലെ എം.ഡി നിയമനത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നും നിയമനം റദ്ദ് ചെയ്യണമെന്നും കാണിച്ചും സ്റ്റാഫ് യൂണിയന്‍ നേതാവ് വിപിന്‍ പരാതി നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് വിപിന് വധ ഭീഷണി ഉണ്ടായി. വിപിന്‍റെ പരാതിയില്‍ തൃശൂര്‍ സ്പിന്നിംഗ് മില്ലില്‍ പൊലീസ് പരിശോധനയും കഴിഞ്ഞ ദിവസം നടന്നു. കൂടാതെ കണ്ണൂര്‍,ആലപ്പുഴ സ്പിന്നിംഗ് മില്ലുകളിലും പരിശോധന നടക്കും. നിയമക്രമകേട്, തൊഴില്‍ പീഡനം എന്നീ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി നിരവധി പരാതികളാണ് സര്‍ക്കാറിന് ലഭിച്ചത്. സ്പിന്നിംഗ് മില്ലുകളിലെ ക്രമകേടുകള്‍ നേരത്തെ പലതവണയായി മീഡിയവണ്ണും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹാന്‍റ്ലൂം ആന്‍റ് ടെക്സ്റ്റെയില്‍സ് ഡെപ്യൂട്ടി റെജിസ്റ്റാര്‍ അശോക് കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സ്പിന്നിംഗ് മില്ലുകളിലെ അഴിമതിയും അന്വേഷണ സംഘത്തിന്‍റെ പരിതിയിലുണ്ട്.

Full View
Tags:    

Similar News