അധ്യാപികമാരെ അധിക്ഷേപിച്ച് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്

ധനുവച്ചപുരം എന്‍.എസ്.എസ് കോളജില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ആറ് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. 

Update: 2018-09-24 11:16 GMT
Advertising

അധ്യാപികമാരെ അധിക്ഷേപിച്ച് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്. ധനുവച്ചപുരം എന്‍.എസ്.എസ് കോളജിലെ അധ്യാപികമാരെയാണ് ജില്ലാ പ്രസിഡന്റ് എസ് സുരേഷ് അധിക്ഷേപിച്ചത്. സുരേഷിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മാനേജ്മെന്റും അധ്യാപികമാരും.

ധനുവച്ചപുരം എന്‍.എസ്.എസ് കോളജില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ആറ് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇവരെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇതിനെതിരെ ചൊവ്വാഴ്ച വൈകുന്നേരം കോളജിന് പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് അധ്യാപികമാരെ ആക്ഷേപിച്ച് എസ് സുരേഷ് പരാമര്‍ശം നടത്തിയത്. കോളജില്‍ എ.ബി.വി.പി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും യൂണിയന്‍ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയിട്ടില്ല. ഇതിനെതിരെ ഏറെ നാളായി എ.ബി.വി.പി സമരം ചെയ്യുന്നുണ്ട്.

Full View

പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരുടെ സി.പി.ഐ.എം അനുകൂല നിലപാട് ആണ് തങ്ങളുടെ പ്രവര്‍ത്തനം തടയാന്‍ കാരണമെന്നാണ് എ.ബി.വി.പിയുടെ ആരോപണം. എന്നാല്‍ നാക് അക്രഡിറ്റേഷനുള്ള നടപടികള്‍ പുരോഗമിക്കുന്നത് തടയാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നാണ് മാനേജ്മെന്റിന്റെയും അധ്യാപകരുടെയും നിലപാട്. എസ് സുരേഷിനെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് മാനേജ്മെന്റിന്റെയും അധ്യാപികമാരുടെയും തീരുമാനം.

Tags:    

Similar News