പ്രളയക്കെടുതി: ലോക ബാങ്കിന്റെയും എഡിബിയുടെയും റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു
കേരളത്തിൽ 25,000 കോടിയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. വായ്പക്കായുള്ള നടപടികളുമായി മുന്നോട്ടു പോകാനും മന്ത്രിസഭ തീരുമാനിച്ചു.
Update: 2018-09-27 01:40 GMT
കേരളത്തിലെ പ്രളയക്കെടുതിയിൽ ലോക ബാങ്കിന്റെയും എഡിബിയുടെയും റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു. കേരളത്തിൽ 25,000 കോടിയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. വായ്പക്കായുള്ള നടപടികളുമായി മുന്നോട്ടു പോകാനും മന്ത്രിസഭ തീരുമാനിച്ചു.
പ്രളയം സംബന്ധിച്ച് വിവിധ വകുപ്പുകളുടെ റിപ്പോർട്ട് പത്ത് ദിവസത്തിനകം തയാറാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. പൊലീസില്‍ അഡിഷണൽ എസ്.പി എന്ന തസ്തിക സൃഷ്ടിക്കും. സീനിയർ ഡി.വൈ.എസ്.പിമാരെയാകും അഡീഷണൽ എസ്.പി മാരായി നിയമിക്കുക. ചലച്ചിത്രോത്സവത്തിന് പ്ലാൻ ഫണ്ട് അനുവദിക്കുന്ന കാര്യം മന്ത്രിസഭ ചർച്ച ചെയ്തു. ഇക്കാര്യത്തിൽ വൈകിട്ട് തീരുമാനമുണ്ടാകും.
ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷമുള്ള ആദ്യ മന്ത്രിസഭയോഗമാണ് ഇന്ന് ചേര്‍ന്നത്.