നമ്പി നാരായണനുള്ള നഷ്ടപരിഹാരം അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
കേസന്വേഷണത്തിലെ വീഴ്ച പരിശോധിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ സംസ്ഥാനത്തിന്റെ പ്രതിനിധിയായി മുന്‍ അഡീഷനൽ ചീഫ് സെക്രട്ടറി സെന്തിലിനെ ഉള്‍പ്പെടുത്തും
Update: 2018-09-27 17:04 GMT
ഐ.എസ്.ആ.ര്‍.ഒ ചാരക്കേസില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നമ്പി നാരായണന് 50 ലക്ഷം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേസന്വേഷണത്തിലെ വീഴ്ച പരിശോധിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ സംസ്ഥാനത്തിന്റെ പ്രതിനിധിയായി മുന്‍ അഡീഷനൽ ചീഫ് സെക്രട്ടറി സെന്തിലിനെ ഉള്‍പ്പെടുത്തും. കേസ് അന്വേഷണത്തിലെ വീഴ്ചകള്‍ക്ക് കാരണക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള സാധ്യത പരിശോധിക്കാന്‍ നിയമ വകുപ്പിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.