‘ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം’ സ്ത്രീ പുരുഷന് താഴെയല്ലെന്ന് കോടതി

സ്ത്രീ പുരുഷ തുല്യതയിലേക്ക് വഴി ചൂണ്ടുന്ന വിധിപ്രസ്താവമാണ് കോടതി നടത്തിയത്. സ്ത്രീ പുരുഷന് താഴെയല്ലെന്നും പ്രവേശനം നിഷേധിക്കുന്നത് സ്ത്രീകളുടെ അന്തസിനെ ഇടിച്ചുതാഴ്ത്തുമെന്നും കോടതി നിരീക്ഷിച്ചു.

Update: 2018-09-28 08:17 GMT
Advertising

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനത്തിന് സുപ്രീം കോടതി അനുമതി. ആരാധനക്ക് ലിംഗിവിവേചനം പാടില്ലെന്ന് വിധിച്ച കോടതി ആര്‍ത്തവത്തിന്റെ പേരിലുള്ള സ്ത്രീ വിലക്ക് ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി. എല്ലാ ക്ഷേത്രങ്ങള്‍ക്കും വിധി ബാധകമാണെന്നും അ‍ഞ്ച് അംഗ ഭരണഘടനാബെഞ്ച് ഭൂരിപക്ഷ വിധിയില്‍ പറഞ്ഞു. ബെഞ്ചിലെ ഏക വനിതാ അംഗം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിധിയോട് വിയോജിച്ചു.

വിശ്വാസത്തിന്റെ കാര്യത്തില്‍ സ്ത്രീകളോട് വിവേചനമരുത്. ശാരീരികവും ജൈവികവുമായ അവസ്ഥ അടിസ്ഥാനപ്പെടുത്തിയാകരുത് ദൈവവുമായുള്ള ബന്ധം വിലയിരുത്തേണ്ടത് എന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. തുല്യതക്കുള്ള ഭരണഘടനാ അനുച്ഛേദം 14ന്റെ ലംഘനമാണ് ശബരിമലയിലെ സ്ത്രീ വിലക്ക്. 10നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 41 ദിവസത്തെ വ്രതമനുഷ്ഠിക്കാനാവില്ലെന്ന വാദം ഭരണഘടനാപരമായി നില്‍ നില്‍ക്കില്ല. ഭരണഘടനയില്‍ ധാര്‍മികതയെക്കുറിച്ച് പറയുന്ന 25,26 വകുപ്പുകളുടെ സംരക്ഷണവും സ്ത്രീവിലക്ക് അനുവദിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍ ചീഫ് ജസ്റ്റിസ് അടക്കമുള്ള നാല് ജ‍ഡ്ജിമാരുടെ വിധിയോടെ ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര വിയോജിച്ചു. വിശ്വാസത്തില്‍ യുക്തിക്ക് സ്ഥാനമില്ല. രണ്ടും വേര്‍തിരിച്ച് കാണണം. ഭരണഘടന ഉറപ്പ് നല്‍കുന്ന ധാര്‍മികതയുടെ സംരക്ഷണം ശബരിമലയിലെ ആരാധനാമൂര്‍ത്തിക്കുണ്ട്. അയ്യപ്പ ഭക്തരെ പ്രത്യേക ഗണമായി കാണണമെന്നും വിയോജന വിധിയില്‍ ഇന്ദുമല്‍ഹോത്ര വ്യക്തമാക്കി.

Full ViewFull ViewFull View
Tags:    

Similar News