ബാലഭാസ്കറിന്റെ നിലയില്‍ മാറ്റമില്ല; അതിതീവ്രവിഭാഗത്തില്‍ തുടരുന്നു
ഇതുവരെയുള്ള ചികിത്സാവിവരങ്ങള്‍ ആരോഗ്യവകുപ്പ് മുഖേനെ എയിംസിലെ വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് കൈമാറും. ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയിലും മാറ്റമില്ല.
Update: 2018-09-29 10:42 GMT
വാഹനാപകടത്തില്‍ പെട്ട് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്റെ നില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതിതീവ്രവിഭാഗത്തില്‍ കഴിയുകയാണ് ബാലഭാസ്കര്‍.
ചികിത്സക്ക് ഡല്‍ഹി എയിംസിന്റെ സഹായം തേടിയിട്ടുണ്ട്. ഇതുവരെയുള്ള ചികിത്സാവിവരങ്ങള്‍ ആരോഗ്യവകുപ്പ് മുഖേനെ എയിംസിലെ വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് കൈമാറും. ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയിലും മാറ്റമില്ല. ചൊവ്വാഴ്ചയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബാലഭാസ്കറിന്റെ രണ്ടുവയസുള്ള മകള്‍ തേജസ്വിനി ബാല മരിച്ചിരുന്നു.