ഇനിയും നിയമ പോരാട്ടം അവസാനിക്കാതെ ശബരിമല
പുനഃപരിശോധന ഹരജി നല്‍കാന്‍ ഒരു കൂട്ടം അയ്യപ്പഭക്തര്‍. തുടര്‍ നിയമനടപടികളെടുക്കാന്‍ ദേവസ്വം ബോര്‍ഡും അയ്യപ്പസേവാ സമാജവും.
ശബരിമല സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി ഭരണഘടന ബഞ്ച് വിധി പറഞ്ഞെങ്കിലും നിയമപോരാട്ടം ഉടനവസാനിച്ചേക്കില്ല. വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കുമെന്ന് കേസില്‍ കക്ഷിയായിരുന്ന ഒരു കൂട്ടം അയ്യപ്പവിശ്വാസികള്‍ വ്യക്തമാക്കി കഴിഞ്ഞു. ദേവസ്വം ബോര്‍ഡും അയ്യപ്പ സേവാ സമാജവും തുടര്‍ നിയമ നടപടികള്‍ സംബന്ധിച്ച് ആലോചിച്ച് വരികയാണ്.
സുപ്രീം കോടതിയിലെ കേസില്‍ കക്ഷിയായിരുന്ന ഒരു കൂട്ടം വിശ്വാസികളാണ് പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുന്നത്. വിശ്വാസപരമായ അവകാശം ഉയര്‍ത്തിപ്പിടിച്ച് ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര പ്രസ്താവിച്ച വിയോജന വിധിയാണ് ഭരണഘടനപരമായി ശരി. മാത്രമല്ല 1991 ല്‍ ഹൈക്കോടതി സ്ത്രീ പ്രവേശനം വിലക്കി പ്രസ്താവിച്ച് വിധിയെ, ഹര്‍ജിക്കാര്‍ സുപ്രീം കോടതി യില്‍ അപ്പീല്‍ സമര്‍പ്പിച്ചല്ല ചോദ്യം ചെയ്തത് എന്ന സാങ്കേതിക പ്രശ്നവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
വിധിയെ അംഗീകരിക്കുന്നുവെന്നും മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നും ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തുടര്‍ നിയമ നടപടികളുടെ സാധ്യത പരിശോധിക്കാന്‍ തന്നെയാണ് ദേവസ്വം ബോര്‍ഡിന്റെയും തീരുമാനം
സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് വാദിച്ച ഈ കേസിലെ മറ്റൊരു കക്ഷിയായ അയ്യപ്പ സേവാ സമാജവും ദേവസ്വം ബോര്‍ഡിന്‍റെ അതേ നിലപാടിലാണ്. സമാജത്തിന്റെ ദേശീയ കമ്മിറ്റി തുടര്‍ നടപടികള്‍ ഉടന്‍ തീരുമാനിക്കുമെന്ന് ഭാരവാഹികള്‍ ഡല്‍ഹിയില്‍ വ്യക്തമാക്കി.